ആരോ​ഗ്യ മന്ത്രി വീണാ ജോർജിന് കൊവിഡ്; പരിപാടികളെല്ലാം മാറ്റിവെച്ചു

തിരുവന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന് കോവിഡ്. ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് പോസിറ്റീവായത്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മുൻനിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

അ‌തേസമയം, നടൻ ഷാരൂഖ് ഖാനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ സിനിമയുടെ പ്രഖ്യാപനം വന്ന് ദിവസങ്ങൾക്കകമാണ് ഷാരൂഖ് ഖാന് വൈറസ് ബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. മുഖത്ത് ബാൻഡേജ് വെച്ചുകെട്ടിയുള്ള ഷാരൂഖ് ഖാന്റെ വ്യത്യസ്ത മുഖത്തോടെയുള്ള ചിത്രത്തിന്റെ ടീസർ സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. അടുത്തിടെ നിരവധി താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസമാണ് നടൻ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്.

Loading...