ഞാന്‍ മദ്യപിക്കും, അത് തുറന്ന് പറയാന്‍ എന്തിനാണ് പേടിക്കുന്നത്?; വീണ്ടും വീണ നന്ദകുമാര്‍

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് വീണ നന്ദകുമാര്‍. നടിയുടെ ചില തുറന്ന് പറച്ചിലുകളും വ്യത്യസ്തമായിരുന്നു. താന്‍ മദ്യപിക്കുമെന്നും ബിയര്‍ ആണ് തനിക്കിഷ്ടമെന്നും വീണ പറഞ്ഞിരുന്നു. ഇപ്പോള്‍ മദ്യപിക്കുമെന്ന് തുറന്ന് പറയാന്‍ എന്തിനാണ് പേടിക്കുന്നത് എന്നാണ് നടി ചോദിക്കുന്നത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചത്.

‘മദ്യപിക്കുന്നത് തുറന്നു പറയാന്‍ എന്തിനാണ് പേടിക്കുന്നത്.? അത് അത്ര വലിയ കുറ്റമാണോ? ബിയര്‍ അടിച്ചാല്‍ കുറച്ചധികം സംസാരിക്കും എന്ന് ഞാനൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഞാന്‍ ബിയര്‍ കഴിക്കാറുണ്ട്. ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം കുട്ടികളും ബിയര്‍ അടിക്കുന്നവരാണ്. അത് തുറന്നു പറയുന്നതില്‍ കുഴപ്പമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. മറ്റൊരാളെയും ദ്രോഹിക്കുന്ന കാര്യമൊന്നുമല്ലല്ലോ .അത് ഓരോരുത്തരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. പിന്നെ ഞാന്‍ പറഞ്ഞത് വളച്ചൊടിച്ചു ആഘോഷിക്കുന്നതും ട്രോള് വീഡിയോ ഇറക്കുന്നതുമൊക്കെ ശരിയാണോ എന്ന് അത് ചെയ്യുന്നവര്‍ ചിന്തിക്കുക’.

Loading...

തിരഞ്ഞെടുക്കുന്ന സിനിമകളുടെ കാര്യത്തിലും തന്റെ നിലപാട് വീണ വ്യക്തമാക്കി. ഇന്ന വേഷങ്ങളെ ചെയ്യുള്ളൂ എന്ന നിബന്ധനകളൊന്നും തനിക്കില്ലെന്നും നല്ലൊരു ഗ്ലാമറസ് റോള്‍ കിട്ടിയാല്‍ അത് ചെയ്യും. ‘അഭിനയിക്കുമ്പോള്‍ നിബന്ധനകളൊന്നുമില്ല. നല്ലൊരു ഗ്ലാമറസ് റോള്‍ കിട്ടിയാല്‍ അത് ചെയ്യും. അല്ലാതെ ഇന്നതേ ചെയ്യൂ ഇന്നത് ചെയ്യില്ല എന്നില്ല. തിരക്കഥയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഒരു അഭിനേത്രിക്ക് ഓപ്പണായിട്ടുള്ള ഒരു മനസാണ് എപ്പോഴും വേണ്ടതെന്നാണ് എന്റെ വിശ്വാസം. നല്ലൊരു സ്‌ക്രിപ്റ്റില്‍ നല്ലൊരു കഥാപാത്രത്തിനായി എന്തും ചെയ്യും’.- വീണ പറഞ്ഞു..

സെന്തില്‍രാജിന്റെ സംവിധാനത്തില്‍ 2017ല്‍ പുറത്തിറങ്ങിയ കടംകഥയായിരുന്നു വീണയുടെ ആദ്യ ചിത്രം. വിനയ് ഫോര്‍ട്, ജോജു ജോര്‍ജ് എന്നിവരായിരുന്നു നായകന്‍മാര്‍.ആദ്യ ചിത്രത്തില്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും രണ്ടാം വരവ് വീണ ഗംഭീരമാക്കി. അഭിമുഖങ്ങളില് തുറന്ന് സംസാരിക്കുന്ന രീതി വീണയ്ക്ക് ആരാധകരെയും വിമര്ശകരെയും സമ്ബാദിച്ച്‌ നല്‍കിയിട്ടുണ്ട്.

രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കുമെന്ന് ഒരു അഭിമുഖത്തില്‍ വീണ പങ്കുവച്ചത് ട്രോളുകള്‍ക്ക് വഴി വെച്ചിരുന്നു. ഇപ്പോഴിതാ അതിനോട് പ്രതികരിച്ചിരിക്കുകയാണ് വീണ.

‘മദ്യപിക്കുന്നത് തുറന്നുപറയാന്‍ എന്തിനാണ് മടിക്കുന്നത്. അത് അത്രവലിയ കുറ്റമാണോ? ബിയറടിച്ചാല്‍ കുറച്ചധികം സംസാരിക്കും എന്ന് ഞാനൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഞാന്‍ ബിയര്‍ കഴിക്കാറുണ്ട്. ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം കുട്ടികളും ബിയര്‍ അടിക്കുന്നവരാണ്. അത് തുറന്നു പറയുന്നതില്‍ കുഴപ്പമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. മറ്റൊരാളെയും ദ്രോഹിക്കുന്ന കാര്യമൊന്നുമല്ലല്ലോ. അത് ഓരോരുത്തരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. പിന്നെ, ഞാന്‍ പറഞ്ഞത് വളച്ചൊടിച്ച്‌ ആഘോഷിക്കുന്നതും ട്രോള്‍ വീഡിയോ ഇറക്കുന്നതുമൊക്കെ ശരിയാണോ എന്നത് അത് ചെയ്യുന്നവര്‍ ചിന്തിക്കുക’ വീണ നേരത്തെ പറഞ്ഞു.