‘എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരുമോ’, ആസിഫ് അലിയോട് വീണ ചോദിക്കുന്നു

ആസിഫ് അലിയുടേതായി പുറത്തെത്തിയ ഓരോ ചിത്രങ്ങളും മലയാള സിനിമ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത അനുഭവമാണ് ഈ വര്‍ഷം സമ്മാനിച്ചത്. ഉയരെ എന്ന ചിത്രത്തിലെ ഗോവിന്ദ് ആയി ഈ വര്‍ഷം ആരംഭിച്ച ആസിഫ് ഇപ്പോള്‍ കെട്ട്യോളാണ് എന്റെ മാലാഖയിലെ സ്ലീവാച്ചനില്‍ എത്തി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രം പുറത്തെത്തിയത്. ആസിഫ് അലിയുടെ വ്യത്യസ്ത പ്രകടനത്തോടെ ചിത്രം പ്രേക്ഷക നിരൂപക പ്രശംസ നേടുകയും ചെയ്തു. ചിത്രം പറയുന്ന സന്ദേശവും പ്രേക്ഷകര്‍ ഏറ്റെടുത്തു.

ചിത്രത്തില്‍ നായികയായി എത്തിയത് നവാഗതയായ വീണ നന്ദകുമാര്‍ ആയിരുന്നു. ആസിഫിന്റെ കഥാപാത്രമായ സ്ലീവാച്ചന്റെ ഭാര്യയായി വീണയും ചിത്രത്തില്‍ തിളങ്ങി. ഇപ്പോള്‍ വീണ നന്ദകുമാറിന്റെ വാക്കുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്. ചിത്രത്തെ കുറിച്ചും നായകന്‍ ആസിഫ് അലിയെ കുറിച്ചും റെഡ് എഫ് എമ്മിന്റെ ചാറ്റ് ഷോയില്‍ വീണ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും വൈറലാകുന്നത്.

Loading...

സ്ലീവാച്ചന്റെ ഭാര്യ റിന്‍സിയായി വീണ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിക്കഴിഞ്ഞു. ചിത്രം വിജയമായതോടെ ഏറെ സന്തോഷത്തിലാണ് വീണ. വിജയാഘോഷത്തിന്റെ വേളയില്‍ ആസിഫ് അലിയോട് എന്താണ് ചോദിക്കാനുള്ളത് എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി താരം നല്‍കിയ മറുപടിയാണ് വൈറലായത്.

‘ആസിഫ് അലി ഇപ്പോള്‍ ഇവിടെയില്ല. സിനിമ ഹിറ്റായത് കൊണ്ട് ഭയങ്കര സ്‌നേഹം തോന്നുകയാണ് പുളളിയോട്. സ്‌ക്രീനില്‍ കണ്ട് കണ്ട്. വന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരുമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്’ എന്നായിരുന്നു വീണയുടെ ഉത്തരം. നിരവധി പേരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

നവാഗതനായ നിസ്സാം ബഷീര്‍ സംവിധാനം ചെയ്ത ‘കെട്ട്യോളാണ് എന്റെ മാലാഖ’ ദാമ്പത്യ ബന്ധത്തെ കുറിച്ചും മാരിറ്റല്‍ റേപ്പിനെ കുറിച്ചുമാണ് സംസാരിക്കുന്നത്. ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്. ആസിഫ് അലി, വീണ നന്ദകുമാര്‍ എന്നിവര്‍ക്ക് പുറമെ ബേസില്‍ ജോസഫ്, മനോഹരി ജോയ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.