വീരപ്പന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നു

കാട്ട് കൊള്ളക്കാരനായ വീരപ്പന്റെ മകള്‍ ബി ജെ പിയില്‍ ചേര്‍ന്നു. വീരപ്പന്‍ – മുത്തു ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളും അഭിഭാഷകയും ആയ വിദ്യാ റാണിയാണ് ബി ജെ പിയില്‍ അംഗത്വം എടുത്തത്. മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയും ആയ പൊന്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ദിവ്യ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കൃഷ്ണ ഗിരിയില്‍ വെച്ചു നടന്ന പരിപാടിയിലാണ് വീരപ്പന്റെ മകള്‍ ബി ജെ പിയില്‍ ചേര്‍ന്നത്. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന സാമൂഹ്യപ്രവര്‍ത്തക കൂടിയാണ് വിദ്യ.

അച്ഛന്റെ ആഗ്രഹം ജനങ്ങളെ സേവിക്കുക എന്നതാണ്, എന്നാല്‍ അതിന് അദ്ദേഹം തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നു. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി സേവനം നടത്താനാണ് ബി ജെ പിയില്‍ ചേരുന്നത് എന്ന് വിദ്യറാണി പറഞ്ഞു. പതിറ്റാണ്ട് കാലം മൂന്നു സംസ്ഥാനങ്ങളെ വിറപ്പിച്ച വനം കൊള്ളക്കാരന്‍ ആയിരുന്നു വീരപ്പന്‍. ക്രൂരതകള്‍ ഏറിയപ്പോള്‍ ജീവനോടെയോ അല്ലാതെയോ പിടികൂടുക എന്ന ദൗത്യം സ്വീകരിച്ച തമിഴ്‌നാട് പൊലീസ് സേന 2004ല്‍ വീരപ്പനെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഇപ്പോഴും സജീവ ചര്‍ച്ചയാണ് വീരപ്പന്റെ ചരിത്രം. വീരപ്പന്‍ കൊള്ളയടിച്ച സമ്പാദ്യം എവിടെയാണെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല. അദ്ദേഹത്തിന്റെ സമ്പാദ്യം ഇപ്പോഴും വനത്തില്‍ ഉണ്ടെന്ന വിശ്വാസത്തില്‍ കാടുകയറുന്നവരും ഏറെയാണ്.

Loading...

വീരപ്പന്റെ മകള്‍ ബി ജെ പിയില്‍ ചേര്‍ന്ന കാര്യം കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് ഫേസ്ബുക്കില്‍ പങ്കു വെച്ചിരുന്നു. തമിഴ്‌നാട്, കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലെ കാടുകളില്‍ ചന്ദനവും, ആനക്കൊമ്പും മറ്റും കവര്‍ച്ച ചെയ്തിരുന്ന കുപ്രസിദ്ധ കൊള്ളക്കാര്‍ വീരപ്പന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നു. വീരപ്പന്‍ മുത്തുലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ പുത്രിയും അഭിഭാഷകയുമായ വിദ്യാ റാണിയാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. കൃഷ്ണ ഗിരിയില്‍ വച്ച് നടന്ന ചടങ്ങില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവില്‍ നിന്നാണ് വിജയ ലക്ഷി പാര്‍ട്ടി അംഗത്വം കൈപ്പറ്റിയത്. ബിജെപി മുന്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുത്തു.- സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.