സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് വെജിറ്റേറിയന്‍ കോണ്ടം പുറത്തിറക്കി കമ്പനി

നൂറ് ശതമാനം വെജിറ്റേറിയന്‍ എന്ന വിശേഷണവുമായി കോണ്ടം പുറത്തിറക്കിയിരിക്കുകയാണ് ഒരു ജര്‍മ്മന്‍ കമ്പനി. ഇന്‍ഹോണ്‍ എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന കോണ്ടം പുറത്തിറക്കിയത് ഹിലിപ്പ് സൈഹിലിപ്പ് സൈഫറും വാല്‍ഡമര്‍ സൈലറുമാണ്. കോണ്ടം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലാറ്റക്‌സിന് മയം വരുത്താന്‍ മിക്ക കമ്ബനികളും മൃഗക്കൊഴുപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം കോണ്ടം ഉപയോഗിക്കുന്ന ചിലര്‍ക്കെങ്കിലും അലര്‍ജിയും ചൊറിച്ചിലും ഉണ്ടാകാറുണ്ട്. ഇതു കൊണ്ടാണ് വെജിറ്റേറിയന്‍ കോണ്ടം എന്ന ആശയം നിക്ഷേപസംഗമത്തിലെ പ്രതിനിധി ഉന്നയിച്ചതെന്ന് ഇരുവരും പറയുന്നു.

സാധാരണ കോണ്ടം നിര്‍മിക്കുന്ന കമ്പനികള്‍ ലാറ്റക്‌സിന് മൃദുത്വം കിട്ടാന്‍ വേണ്ടി മൃഗക്കൊഴുപ്പില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന കേസിന്‍ എന്ന പ്രോട്ടീന്‍ ആണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ജര്‍മനിയില്‍ കണ്ടു വരുന്ന ചില ചെടികളുടെ ഇലകളില്‍ നിന്നും തണ്ടില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന സോഫ്റ്റനിങ് ഏജന്റ് ഉപയോഗിച്ചാണ് ഇവര്‍ കോണ്ടം നിര്‍മിച്ചത്. ഇതിന് കേസിന്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കോണ്ടങ്ങളേക്കാള്‍ മൃദുത്വവും മയവും ഉണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Loading...

പിന്നീടാണ് ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അവര്‍ പരിശോധിച്ചത്. കോണ്ടം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലാറ്റക്‌സിന് മയം വരുത്താന്‍ മിക്ക കമ്പനികളും മൃഗക്കൊഴുപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം കോണ്ടം ഉപയോഗിക്കുന്ന ചിലരിലെങ്കിലും അലര്‍ജിയും ചൊറിച്ചിലും ഉണ്ടാകാറുണ്ട്. ഈ കാരണങ്ങള്‍കൊണ്ടാണ് വെജിറ്റേറിയന്‍ കോണ്ടം എന്ന ആശയം നിക്ഷേപസംഗമത്തിലെ പ്രതിനിധി ഉന്നയിച്ചതെന്ന് ഇരുവരും മനസിലാക്കി. തുടര്‍ന്ന് വെജിറ്റേറിയന്‍ കോണ്ടം നിര്‍മിക്കുന്നതിനുള്ള പരീക്ഷണങ്ങളിലായി സൈലെര്‍ സഹോദരന്‍മാര്‍.

അങ്ങനെ പരീക്ഷണം വിജയം കണ്ടു. സാധാരണഗതിയില്‍ കോണ്ടം നിര്‍മിക്കുന്ന കമ്പനികള്‍ ലാറ്റക്‌സിന് മൃദുത്വം കിട്ടാന്‍വേണ്ടി മൃഗക്കൊഴുപ്പില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന കേസിന്‍ എന്ന പ്രോട്ടീന്‍ ആണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ജര്‍മനിയില്‍ കണ്ടുവരുന്ന ചില ചെടികളുടെ ഇലകളില്‍നിന്നും തണ്ടില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന സോഫ്റ്റനിങ് ഏജന്റ് ഉപയോഗിച്ച് കോണ്ടം നിര്‍മിച്ചു. ഇതിന് കേസിന്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കോണ്ടങ്ങളേക്കാള്‍ മൃദുത്വവും മയവും ഉണ്ടെന്ന് വ്യക്തമായി. ഏതായാലും സൈലെര്‍ സഹോദരന്‍മാര്‍ നിര്‍മിച്ച Einhorn എന്ന കോണ്ടം വളരെ വേഗം ഹിറ്റായി മാറി. സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് ഈ കോണ്ടം ഏറെ ഉപകാരപ്രദമാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇത് ഉപയോഗിക്കുന്നവരില്‍ ഏതെങ്കിലും തരത്തിലുള്ള അലര്‍ജിയോ ചൊറിച്ചിലോ ഉണ്ടാകില്ലെന്നും ഇവര്‍ വ്യക്തമാക്കി.

പൊതുവെ വെജിറ്റേറിയന്‍ ഭക്ഷണരീതി പിന്തുടരുന്നവരില്‍ Einhorn കോണ്ടത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജര്‍മനിയില്‍ ഏറ്റവും വലിയ രണ്ടാമത്തെ ഗര്‍ഭനിരോധന മാര്‍ഗമാണ് കോണ്ടം. അവിടെ പനിക്കും മറ്റുമുള്ള ചില ഗുളികകള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത് കോണ്ടങ്ങളാണ്. അമേരിക്കയിലും ഗ്ലൈഡ് എന്ന ബ്രാന്‍ഡില്‍ വെജിറ്റേറിയന്‍ കോണ്ടം ലഭ്യമാണ്. Einhorn കോണ്ടം ആഗോളതലത്തില്‍ തന്നെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് സൈലെര്‍ സഹോദരന്‍മാര്‍.