അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ഥികള്‍ വേണം; വെള്ളാപ്പള്ളി

ആലപ്പുഴ: അരൂര്‍, കോന്നി നിയമസഭാ മണ്ഡലങ്ങളില്‍ ഹിന്ദു സ്ഥാനാര്‍ഥികള്‍ വേണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫിന്റെ എടാ-പോടാശൈലി മാറണംഎഎഎഎ. നേതാക്കള്‍ ജനങ്ങളോട് വിനീത വിധേയരായി പെരുമാറണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അരൂരൂം കോന്നിയിലും ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കണം. അരൂരില്‍ ഭൂരിപക്ഷ സമുദായത്തെ പഗിണിക്കുന്നത് മര്യാദയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വട്ടിയൂര്‍ക്കാവില്‍ ബിജെപി കുമ്മനം രാജശേഖരനെ പരിഗണിക്കണം. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അവസരം കൊടുക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. അഞ്ച് മണ്ഡലങ്ങലിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിലേക്ക് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ മുന്നണികളില്‍ സജീവമായ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം വന്നിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പുകളിൽ വട്ടിയൂർകാവ്, മഞ്ചേശ്വരം, കോന്നി എന്നിവിടങ്ങളിൽ വലിയ പ്രതീക്ഷയാണ് ബിജെപിക്ക്. പാർട്ടി ജയസാധ്യത മുന്നിൽ കാണുന്ന ഇവിടങ്ങളിൽ മികച്ച സ്ഥാനാർഥികളെ തന്നെ അവതരിപ്പിക്കണം എന്നതാണ് പൊതുവികാരം. ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷിച്ച് മഞ്ചേശ്വരത്ത് എല്ലാ പാർട്ടികളും നേരത്തെ തന്നെ പ്രവർത്തനം തുടങ്ങിയിരുന്നു. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളുടെയും നേതാക്കൾ.

അതേസമയം അരൂരിൽ വാശിയേറിയ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മുന്നണികൾ. സ്ഥാനാർത്ഥികളാകാൻ സാധ്യതയുള്ളവരെ ഇറക്കിയാണ് സിപിഎമ്മിന്‍റെ കാൽനടജാഥകൾ. പദയാത്രകളുമായി കോൺഗ്രസും മണ്ഡലത്തിൽ സജീവമാണ്. എന്നാൽ സാമുദായിക ഘടങ്ങൾ കൂടി പരിഗണിച്ചുള്ള സ്ഥാനാർത്ഥി നിർണ്ണയം മൂന്ന് മുന്നണികൾക്കും ഒരുപോലെ വെല്ലുവിളിയാണ്.