മോനേ അറബി ചതിച്ചതാ..അഴിക്കുള്ളിലായ തുഷാറിനെ കുറിച്ച് വെള്ളാപ്പള്ളി നടേശൻ

എന്റെ മകനേ വിളിച്ചു വരുത്തി കുടുക്കി എന്ന് പ്രതികരിച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ വച്ച് അറസ്റ്റിലാവുകയും ജയിലില്‍ ആവുകയും ചെയ്തതില്‍ വെള്ളാപ്പള്ളി നടേശന്‍ പ്രതികരിക്കുകയാണ്. അദ്ദേഹം പറയുന്നത് ഇങ്ങിനെ..പരസ്യ പ്രതികരണത്തിനില്ലെന്നും നിയമപരമായി പ്രശ്‌നത്തെ നേരിടുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇടപാടാണ് ഇതെന്നും തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്നും വെള്ളാപള്ളി വിശദീകരിക്കുന്നു. ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍ എത്ര വര്‍ഷം കഴിഞ്ഞ ഇടപാട് ആണേലും പഴയ ഇടപാട് ആണേലും വണ്ടി ചെക്ക് നല്കി പറ്റിക്കാമോ എന്നത് ഇവിടെ പ്രസക്തമാണ്. മാത്രമല്ല തെറ്റു ചെയ്താല്‍ മകനായാലും ശിക്ഷ അനുഭവിക്കണം എന്ന ധീരമായ വാക്കുക്ള്‍ ഉപയോഗിക്കാന്‍ ആ മഹാത്മാവായ വെള്ളപ്പള്ളിക്ക് കഴിയാതെ പോയി. ഗുരു വിന്റെ ആത്മ ധൈര്യം പോലും ഇല്ലാതെ പതറിയ ഒരു പിതാവിനെയാണ് വെള്ളാപ്പള്ളിയില്‍ കാണുന്നത്. ഇന്നലെയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ വച്ച് അറസ്റ്റിലായത്. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് അറസ്റ്റ്. യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ ഇപ്പോള്‍ അജ്മാന്‍ ജയിലിലാണ്.ഏത് വിധേനയെങ്കിലും തുഷാറിനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍. വ്യാഴാഴ്ചയായതിനാല്‍ ഇന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പൊതു അവധിയായതിനാല്‍ രണ്ട് ദിവസം കൂടി തുഷാര്‍ ജയിലില്‍ കിടക്കേണ്ടി വരും.

Loading...

നാടകീയമായ നീക്കങ്ങള്‍ ആണ് ഇപ്പോള്‍ യു.എ.ഇയില്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വഴി വന്‍ നീക്കങ്ങള്‍ക്ക് ഒരു തലത്തില്‍ ശ്രമിക്കുന്നു. ഇതിനായി സഹായിക്കാന്‍ കേരലത്തിലെ ചില നേതാക്കളേ തന്നെ നിയോഗിച്ചിരിക്കുന്നു. ദില്ലിയില്‍ പോകാന്‍ ആയി ടികറ്റും ചിലവും ഹോട്ടല്‍,താമസവും എല്ലാം ഇതിനായി ഒരുക്കിയിരിക്കുന്നു. ഒരു വഴിയേ കേന്ദ്രത്തിനെ സ്വാധീനിക്കാന്‍ വന്‍ നീക്കമാണ് നടക്കുന്നത്

ഇനി ഇതിന്റെ മറുവശം കൂടി കേള്‍ക്കുക. കേരളത്തില്‍ പിണറായി വിജയന്റെ അടുത്തും ഈ വിഷയം എത്തിയിരിക്കുന്നു. പ്രവാസി ബിസിനസുകാരനായ എം.എ യൂസഫലിയേ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വാധീനം ഉപയോഗിച്ച് ഇടപെടുവിപ്പിക്കും. മാത്രമല്ല യൂസഫലിക്ക് സഹായിക്കാന്‍ ആകും എന്നും കരുതുന്നു. യൂസഫലിയും യു.എ.ഇ ഭരണാധികാരികളും തമ്മില്‍ വലിയ ബന്ധം ആണുള്ളത്. ഇത് ഉപയോഗിക്കാനാണ് പിണറായി വഴി നടത്തുന്ന വന്‍ നീക്കങ്ങള്‍. പിണറായിയുടെ ഏറ്റവും അടുത്ത കുടുംബ സുഹൃത്ത് എന്നു പറയാവുന്ന ആളാണ് യൂസഫലി. 19 കോടി പണം അടച്ചാലും ഇപ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളി മോചിതന്‍ ആകില്ല. കാരണം ചെക്ക് കേസില്‍ കുടുങ്ങിയാല്‍ വിചാരണയും ശിക്ഷയും കൂടി കഴിഞ്ഞാലെ പുറത്തിറങ്ങാല്‍ ആകൂ. 10 കൊല്ലം വരെ തടവ് ലഭിക്കാം. കൂടാതെ മറ്റ് ശിക്ഷാ വിധിയും ഉണ്ടാകും. ചെക്ക് കേസ് മാത്രമല്ല . തട്ടിപ്പ് നടത്തി രാജ്യം വിടല്‍ അടക്കം ചുമത്തും