ലവ് ജിഹാദിനെപ്പറ്റി നേരത്തെ പറഞ്ഞപ്പോൾ തന്നെ വർ​ഗീയവാദിയാക്കി; ലവ് ജിഹാദ് പുതിയ കാര്യമല്ലെന്ന് വെള്ളാപ്പള്ളി

ഫാദർ റോയ് കണ്ണൻചിറയുടെ ഈഴവ ലവ് ജിഹാദ് പരാമർശത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ രം​ഗത്ത്. മതപരിവർത്തനവും ലവ് ജിഹാദും ഏറ്റവും കൂടുതൽ നടത്തുന്നത് ക്രിസ്ത്യൻ സമുദായമാണെന്നാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആഞ്ഞടിച്ചിരിക്കുന്നത്. ലവ് ജിഹാദ് പുതിയ കാര്യമല്ല. ഈ സത്യങ്ങളെല്ലാം നേരത്തെ താൻ പറഞ്ഞിരുന്നു. തുറന്നുപറഞ്ഞപ്പോൾ താനടക്കമുള്ളവരെ വർഗീയ വാദികളും മറ്റുള്ളവരെ ദേശീയ വാദികളുമാക്കിയെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കുന്നു.

ന്യൂനപക്ഷത്തിന് വേണ്ടി രാജ്യത്തെ ഖജനാവ് മുഴുവൻ ചോർത്തുകയാണ്. ഒരു വിഭാഗം സ്വന്തം സമുദായത്തിന് വേണ്ടി അർഹതപ്പെട്ടതിൽ കൂടുതൽ ആനുകൂല്യങ്ങൾ നേടുമ്പോൾ പുറത്തുനിൽക്കുന്ന പട്ടിക ജാതി, വർഗ ജനങ്ങൾക്ക് എന്തുകിട്ടി? സംഘടിത വോട്ടുബാങ്കിന് മുൻപിൽ എല്ലാ രാഷ്ട്രീയ കക്ഷികളും സാഷ്ടാംഗം പ്രണമിച്ച് നിൽക്കുകയാണ്.കാരണം ജനാധിപത്യത്തിൽ വോട്ടിനാണ് പ്രാധാന്യം.ന്യൂനപക്ഷങ്ങൾ സംഘടിത വോട്ടുബാങ്കായി നിന്ന് അധികാര രാഷ്ട്രീയത്തിൽ പ്രവേശിച്ച് ഖജനാവ് മുഴുവൻ നേടിയെടുക്കുകയാണ്. അവർ സാമ്പത്തികമായി വളരുമ്പോൾ ഇവിടുത്തെ പട്ടിക ജാതി-പട്ടിത വർഗ പിന്നോക്ക വിഭാഗങ്ങൾക്ക് എന്താണ് കിട്ടിയത്’. വെള്ളാപ്പള്ളി ചോദിച്ചു.

Loading...

instagram volgers kopen