കെ.കെ മഹേശന്റെ ആത്മഹത്യ;വെള്ളാപ്പള്ളി നടേശനെ ഇന്ന് ചോദ്യം ചെയ്യും

ആലപ്പുഴ: കേരളത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ച സംഭവമായിരുന്നു കെ.കെ മഹേശന്റെ ആത്മഹത്യ. വെള്ളാപ്പള്ളി നടേശനെതിരെയും ചോദ്യശരങ്ങള്‍ ഉണ്ടായത് നിരവധി തവണയാണ്. അതേസമയം കെ കെ മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. വെള്ളാപ്പള്ളിയുടെ സഹായിയായ കെ എല്‍ അശോകനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യാനിരിക്കുന്നത്.

രണ്ടുപേരുടെയും മൊഴി പൂര്‍ണ്ണമായും രേഖപ്പെടുത്തിയ ശേഷം മാത്രമേ ആതമഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.വെള്ളാപ്പള്ളി നടേശന്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ആണ് ചോദ്യം ചെയ്യല്‍ ഇന്നത്തേയ്ക്ക് മാറ്റിയത്. ഇന്ന് വൈകീട്ട് ആണ് ചോദ്യം ചെയ്യുക. അതേസമയം വെള്ളാപ്പള്ളിയുടെ സഹായി അശോകനെ കഴിഞ്ഞ ദിവം അന്വേഷണ സംഘം ചോദ്യം ചെയ്തത് രണ്ടരമണിക്കൂറായിരുന്നു. മഹേശനുമായി തനിക്ക് ശത്രുതയില്ലായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ അശോകന്‍ പറഞ്ഞു.

Loading...

വെള്ളാപ്പള്ളിയുടെയും അശോകന്റെയും പേര് പരാമര്‍ശിക്കുന്ന മഹേശന്റെ ആതമഹത്യാക്കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് ഇരുവരെയും ചോദ്യം ചെയ്യുന്ന നടപടികളിലേയ്ക്ക് പൊലീസ് നീങ്ങിയത്. മഹേശന്റെ ആത്മഹത്യാക്കുറിപ്പിലെ മാനസിക പീഡനമടക്കമുള്ള വിഷയങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നിലവില്‍ അസ്വഭാവിക മരണത്തിനാണ് മാരാരിക്കുളം പൊലീസ് കേസ് കേസെടുത്തിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് മഹേശന്റെ കുടുംബത്തിന്റെ ആവശ്യം.