ജനലക്ഷങ്ങള്‍ പ്രത്യക്ഷദൈവമായി ആരാധിക്കുന്ന ഗുരുദേവനോടുള്ള അനാദരവായി മാത്രമെ ഇതിനെ കാണാന്‍ സാധിക്കു, സിപിഐഎമ്മിന്റെ കരിദിനത്തിനെതിരെ വെള്ളാപ്പള്ളി

തിരുവനന്തപുരം : ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ സിപിഐഎം കരിദിനം ആചരിക്കുന്നതിന് എതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിപിഐഎമ്മിന്റെ കരിദിനാചരണത്തിനെതിരെ വെള്ളാപ്പള്ളി പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

ഞായറാഴ്ച നടന്നൊരു സംഭവത്തിന്റെ പേരില്‍ മൂന്നുദിവസം കഴിഞ്ഞ് ശ്രീനാരായണഗുരുദേവ ജയന്തി നാളില്‍ത്തന്നെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചതും, അതും കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചതും ഗുരുനിന്ദയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. .

Loading...

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

ശ്രീനാരായണഗുരുദേവ ജയന്തി ദിനമായ ഇന്ന് സി.പി.എം കരിദിനമാചരിക്കുന്നതില്‍ ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തുന്നു. ജനലക്ഷങ്ങള്‍ പ്രത്യക്ഷദൈവമായി ആരാധിക്കുന്ന ശ്രീനാരായണഗുരുദേവനോടുള്ള അനാദരവായി മാത്രമെ ഇതിനെ കാണാന്‍ സാധിക്കു. രണ്ട് ചെറുപ്പക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞങ്ങള്‍ക്കും ദു:ഖമുണ്ട്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അങ്ങേയറ്റത്തെ സഹതാപവുമുണ്ട്. ആ സംഭവത്തില്‍ പാര്‍ട്ടിയുടെ പ്രതിഷേധം മനസിലാക്കാം. പക്ഷേ ഞായറാഴ്ച നടന്നൊരു സംഭവത്തിന്റെ പേരില്‍ മൂന്നുദിവസം കഴിഞ്ഞ് ശ്രീനാരായണഗുരുദേവ ജയന്തിനാളില്‍ത്തന്നെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചതും, അതും കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചതും ഗുരുനിന്ദയാണ്.

വെള്ളാപ്പളളി നടേശന്‍
എസ് എന്‍ ഡി പി യോഗം
ജനറല്‍ സെക്രട്ടറി