തിരുവോണനാളിലെ അരുകൊല; മുഹമ്മദ് ഹഖിമിന്റേയും മിഥിന്‍ ലാലിന്റേയും മൃതദേഹം ഖബറടക്കി

തിരുവനന്തപുരം: തിരുവോണ ദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുഹമ്മദ് ഹഖിമിന്റേയും മിഥിന്‍ ലാലിന്റേയും മൃതദേഹം ഖബറടക്കി. ഇരുവരുടേയും വസതിക്കു സമൂപമുള്ള പള്ളിയിലാണ് ഖബറടക്കിയത്. മന്ത്രിമാരായ എ.കെ ബാലന്‍,കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ഇരുവരുടേയും വീട്ടിലെത്തി നേരിട്ടെത്തി അനുശേചനമര്‍പ്പിച്ചു.തിരുവോണ പുലരി ഉണര്‍ന്നത് വെഞ്ഞാറമൂടിലെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതക വാര്‍ത്തകേട്ടാണ്.

രാവിലെയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരുടേയും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു. വൈകീട്ട് നാലുമണിയോടെയാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. പിന്നീട് വിലാപയാത്രയായി മൃതദേഹം ഇരുവരുടേയും മൃതദേഹം വീട്ടുകളിലേക്കെത്തിച്ചുനിരവധി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ വഴിയരികില്‍ കാത്തു നിന്നത്.മന്ത്രി മാരായ എ.കെ ബാലന്‍,കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ഇരുവരുടേയും വീട്ടിലെത്തി നേരിട്ടെത്തി അനുശേചനമര്‍പ്പിച്ചു

Loading...