ബോയ് ഫ്രണ്ടിനെ തേടുന്നു; നിബന്ധന ഒന്നു മാത്രം യുവാവായിരിക്കണം, ഡേറ്റിംഗ് ആപ്പില്‍ 85 കാരിയുടെ പരസ്യം

ഡേറ്റിംഗ് ആപ്പായ ആപ്പായ ബംബിളില്‍ അക്കൗണ്ട് തുടങ്ങി ന്യൂയോര്‍ക്കില്‍ നിന്നുള്ള ഹാറ്റി റിട്രോജ പോസ്റ്റ് ചെയ്ത പരസ്യമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 85 വയസ്സുള്ള ഹാറ്റി റിട്രോജ് ഇപ്പോള്‍ പ്രണയിക്കാന്‍ ഒരാളെ തേടുകയാണ്. യുവാവ് മതി എന്ന ഒരൊറ്റ നിബന്ധന മാത്രമേയുളളൂ. 35 വയസ്സിന് താഴെയുള്ള പുരുഷന്മാരുമായി ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് മുമ്പ് പത്രപരസ്യവും കൊടുത്തപ്പോഴും വന്‍പ്രതികരണമാണ് ഹാറ്റിക്ക് ലഭിച്ചത്.

‘ഞാന്‍ ഇപ്പോള്‍ ആരുമായും ഡേറ്റിംഗ് നടത്തുന്നില്ല. എന്റെ ചില സുഹൃത്തുക്കള്‍ ബംബിളില്‍ അവര്‍ക്കിഷ്ടപെട്ട ബോയ്ഫ്രണ്ടിനെ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഞാന്‍ വീണ്ടും ഡേറ്റിംഗ് തുടങ്ങാനാണ് പ്ലാന്‍. എനിക്ക് വീണ്ടും പ്രണയം ആസ്വദിക്കാനും കഴിയും’ ഹാറ്റി റിട്രോജ് പറഞ്ഞു. ആഴ്ചയില്‍ മൂന്നുതവണ പ്രശസ്ത ഡേറ്റിംഗ് ആപ്പായ ടിന്‍ഡറില്‍ ബോയ്ഫ്രണ്ടിനെ അന്വേഷിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ടിന്‍ഡര്‍ തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ് എന്നും ഹാറ്റി റിട്രോജ് പറയുന്നു. ഇത് മൂലമാണ് ബംബിളില്‍ ഒരു കൈ നോക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

Loading...

48 വയസുള്ളപ്പോള്‍ ആയിരുന്നു ഹാറ്റി റിട്രോജ് വിവാഹ മോചിതയായത്. 1984 ല്‍ തന്റെ കുട്ടികളെ കോളേജില്‍ ചേര്‍ക്കുന്നതിന് വേണ്ടത്ര പരിശ്രമിച്ചിട്ടില്ലെന്ന് തോന്നിയതിനാല്‍ ഹാറ്റി റിട്രോജ് ഭര്‍ത്താവുമായി പിരിഞ്ഞു. അതിനുശേഷം, ചെറുപ്പക്കാരായ പുരുഷന്മാരുമായി മാത്രമേ ഹാറ്റി റിട്രോജ് ഡേറ്റിംഗ് ചെയ്തിട്ടുള്ളൂ. മൂന്ന് പേരക്കുട്ടികളുടെ അമ്മൂമ്മയായ ഹാറ്റി റിട്രോജ് മുന്‍ നര്‍ത്തകിയിരുന്നു. ഇപ്പോള്‍ ലൈഫ് കോച്ചായും എഴുത്തുകാരിയായും പ്രവര്‍ത്തിക്കുന്നു.