പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കിയ വിധി; വിജയത്തിലെത്തിയത് ജോസഫ് സ്‌കറിയ നടത്തിയ പോരാട്ടം

കൊച്ചി. പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം റദ്ദാക്കിയതോടെ റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായ ഡോ ജോസഫ് സ്‌കറിയ നടത്തിയ നിയമ പോരാട്ടമാണ് ഫലം കണ്ടെത്. പ്രിയ പട്ടികയില്‍ അയോഗ്യയായതോടെ ജോസഫ് പട്ടികയില്‍ മുന്നിലെത്തി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് തൃശൂര്‍ കേരള വര്‍മ കോളേജ് അധ്യാപികയായ പ്രിയവര്‍ഗീസിന് ഒന്നാം റാങ്കും ചങ്ങനശ്ശേരി എസ് ബി കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയ്ക്ക് രണ്ടാം റാങ്കും നല്‍കിക്കൊണ്ടുള്ള പട്ടിക പുറത്ത് വന്നത്.

തുടര്‍ന്ന് ഈ പട്ടികയ്ക്ക് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കി. എന്നാല്‍ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. പ്രിയ വര്‍ഗീസിന് മൂന്ന് മര്‍ഷത്തെ സേവന പരിചയം മാത്രമേ ഉള്ളുവെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. 25 വര്‍ഷത്തെ അധ്യാപന പരിചയവും 100 ലേറെ ഗവേഷണ പ്രബന്ധങ്ങളും സ്വന്തമായുള്ള വ്യക്തിയെ പട്ടികയില്‍ രണ്ടാം സ്ഥാത്താക്കിയായിരുന്നു പ്രിയയുടെ നിയമനം.

Loading...

മലയാളം സര്‍വകലാശാലയിലെ രണ്ട് അധ്യാപകരാണ് പട്ടികയില്‍ ഉള്ള മറ്റ് വ്യക്തികള്‍. നിയമനത്തിനെതിരെ ജോസ്ഫ് കോടതിയെ സമീപിക്കുകയായിരുന്നു. പ്രിയയുടെ ഗവേഷണ കാലവും ഡെപ്യൂട്ടേഷന്‍ കാലവും അധ്യാപന പരിചയമായി കണക്കാക്കിയാണ് നിയമനം എന്ന് ജോസഫ് കോടിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ജോസ്ഫ് സ്‌കറിയയുടെ വാദങ്ങള്‍ അംഗീകരിച്ച് കൊണ്ടാണ് കോടതി വിധി പ്രഖ്യാപിച്ചത്.

ഒന്നാം റാങ്കുകാരിയുടെ രാഷ്ട്രീയ ബന്ധമാണ് ഹര്‍ജി നല്‍കുവാന്‍ കാരണമായതെന്ന് ജോസഫ് സ്‌കറിയ പ്രതികരിച്ചു. അഭമുഖം നടത്തിയവര്‍ നല്ലരീതിയിലാണ് ഇടപെട്ടത്. സര്‍വകലാശാലയില്‍ ഇത്തരം രാഷ്ട്രീയ ബന്ധം ഇല്ലാത്തതിന്റെ പേരില്‍ കഴിവുള്ളവര്‍ക്ക് അവസരം കിട്ടാതെ ഇരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.