രാമക്ഷേത്ര നിർമ്മാണം വി.എച്.പി പിരിച്ച 1400കോടി രൂപ മുക്കിയെന്നു ഹിന്ദു മഹാസഭ.

ന്യൂഡല്‍ഹി: അയോധ്യയിലേ രാമക്ഷേത്രം നിർമ്മാണവുമായി ബന്ധപ്പെട്ട് 1400കോടിരൂപയുടെ അഴിമതി അരോപണം വി.എച്.പി.ക്കെതിരെ ഉയരുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നും പിരിച്ച 1400 കോടിരൂപ വി.എച്.പി നേതാക്കൾ മുക്കിയതായും വിശ്വാസികളെ പറ്റിച്ചതായും ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത് ഹിന്ദു മഹാ സഭയാണ്‌.

എന്നാല്‍, വി.എച്ച്.പി. ആരോപണം പാടെ നിഷേധിച്ചു. രാമജന്മഭൂമി ന്യാസും വി.എച്ച്.പിയും തയ്യാറാക്കിയ ക്ഷേത്രത്തിന്റെ പ്ലാനില്‍ നാലുകോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിനു പിരിച്ചെടുത്ത സംഖ്യയില്‍ പൊരുത്തക്കേടുണ്ട്.
പിരിച്ചെടുത്ത 1400 കോടി രൂപ ശിലകള്‍ കൊത്തിയെടുക്കാന്‍ മാത്രം ഉപയോഗിച്ചെന്നാണ് വി.എച്ച്.പി. അവകാശപ്പെടുന്നത്. പിരിച്ചെടുത്ത സ്വര്‍ണക്കട്ടികള്‍ വേറെയുമുണ്ട്. അഖില ഭാരതീയ ഹിന്ദു മഹാസഭ വക്താവ് ദേവേന്ദ്ര പാണ്ഡെ പറഞ്ഞു. ഹിന്ദുമഹാസഭയ്ക്കുവേണ്ടി പാണ്ഡെ ഇതുസംബന്ധിച്ച് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്, വി.എച്ച്.പി. രക്ഷാധികാരി അശോക് സിംഗാള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്ക് വെവ്വേറെ കത്തയച്ചിരുന്നു. എന്നാല്‍, സിംഗാള്‍ കത്തിന് മറുപടി അയച്ചു. മോഹന്‍ ഭാഗവതാവട്ടെ കത്ത് കിട്ടിയെന്നു മാത്രം അറിയിച്ചു. പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫിസോ കത്തിന് ഒരു പ്രതികരണവും അറിയിച്ചില്ലെന്നും പാണ്ഡെ പറഞ്ഞു.
ജൂലൈ 6നു ലഭിച്ച സിംഗാളിന്റെ മറുപടിയില്‍ ഹിന്ദുമഹാസഭയുടെ ആരോപണം അസംബന്ധമെന്നാണു വിശേഷിപ്പിച്ചത്. 1989ല്‍ 8.25 കോടി രൂപയാണ് സംഭാവനയായി ലഭിച്ചതെന്നും അയോധ്യയിലെ കര്‍സേവക്പുരത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിന് ഒരുലക്ഷം ഘനയടി ശില കൊത്തിയെടുക്കാന്‍ ആ പണം പൂര്‍ണമായി ഉപയോഗിച്ചെന്നും സിംഗാള്‍ പറഞ്ഞു. മുഴുവന്‍ തുകയും ചെലവായതിനാല്‍ ശിലകള്‍ കൊത്തിയെടുക്കുന്ന പ്രവൃത്തി അഞ്ചുവര്‍ഷം മുമ്പു നിര്‍ത്തിയെന്നും അദ്ദേഹം മറുപടിയിലെഴുതി.
അടുത്തയിടെ നടന്ന രാമജന്മഭൂമി വിന്യാസ് യോഗത്തില്‍ 1.25ലക്ഷം ഘനയടി ശില കൂടി കൊത്തിയെടുക്കാന്‍ ആവശ്യമായ പണം സ്വരൂപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണെ്ടന്നും അദ്ദേഹം വ്യക്തമാക്കി. നിരുത്തരവാദികളായവര്‍ മുമ്പും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നാണ് വി.എച്ച്.പിയുടെ ദേശീയ വക്താവ് സുരേന്ദ്ര ജെയിന്‍ പറഞ്ഞത്. വരവുചെലവ് കണക്കുകളുടെ വിശദമായ വിവരം കര്‍സേവക്പുരം ശില്‍പ്പശാലയില്‍ ന്യാസിന്റെ പക്കലുണ്ട്. ആര്‍ക്കുവേണമെങ്കിലും അതു പരിശോധിക്കാം. ഓഡിറ്റ് ചെയ്ത കണക്കായതിനാല്‍ തെറ്റുണ്ടാവാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ മണിരാംദാസ് ചൗനിയില്‍ ജൂണ്‍ 16നു ചേര്‍ന്ന യോഗത്തില്‍ സിംഗാള്‍ പങ്കെടുത്തിരുന്നുവെന്നും അതില്‍ രാമക്ഷേത്ര നിര്‍മാണത്തിലെ പുരോഗതിയെപ്പറ്റി ചര്‍ച്ച നടത്തിയിരുന്നുവെന്നും കൂടുതല്‍ ശിലകള്‍ സംഭാവന ചെയ്യാന്‍ ഭക്തരോട് അപേക്ഷിക്കുന്നതിനു തീരുമാനമെടുത്തിരുന്നുവെന്നും ജെയിന്‍ പറഞ്ഞു.
രാജസ്ഥാനില്‍ നിന്നുള്ള ശിലകളുടെ വരവു നിലച്ചതോടെ കര്‍സേവക് പുരത്തെ ശില്‍പ്പശാല 2007ല്‍ അവസാനിപ്പിച്ചിരുന്നതായി വി.എച്ച്.പിയുടെ അയോധ്യയിലെ വക്താവ് ശരത്ശര്‍മ പറഞ്ഞു. എന്നാല്‍, 2010ലാണ് ഭൂരിഭാഗം ശിലകളും എത്തിയതെന്നും കുറച്ചു ശിലകള്‍ ഉപയോഗിച്ച് കൊത്തുപണികള്‍ ആരംഭിച്ചിട്ടുണെ്ടന്നും കൂടുതല്‍ ശിലകള്‍ സംഭാവനയായി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Loading...