അശ്ലീല വീഡിയോ: ദുബായില്‍ മലയാളിക്ക് 3 മാസത്തെ ജയില്‍ ശിക്ഷ

ദുബായി: ആത്മമിത്രത്തിന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് സുഹൃത്തിനെയും കുടുംബത്തെയും ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ മലയാളിയെ ദുബായ് കോടതി മൂന്നുമാസത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ബി.കെ എന്ന് പേരുള്ള ഒരു കമ്പനി സൂപ്പര്‍വൈസറെ ആണ് കോടതി ശിക്ഷിച്ചത്. ജയില്‍ ശിക്ഷ കഴിഞ്ഞാല്‍ ഉടനെ ഇദ്ദേഹത്തെ നാടുകടുത്തുമെന്നും വിധിയില്‍ പറയുന്നു. ജഡ്ജ് ഫഹദ് അല്‍ ഷംസിയാണ് ആണ് വിധി പ്രഖ്യാപിച്ചത്.

വര്‍ഷങ്ങളായി നല്ല സ്നേഹത്തില്‍ ആയിരുന്നു ഇവരുടെ കുടുംബങ്ങള്‍. എന്നാല്‍ ഇയാളും സുഹൃത്തിന്റെ ഭാര്യയും തമ്മില്‍ അവിഹിത ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഇയാള്‍ അവരുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ വീഡിയോയും ഇയാള്‍ റിക്കോര്‍ഡ് ചെയ്തിരുന്നു. അതിനോടിടയ്ക്ക് ഇദ്ദേഹത്തില്‍ നിന്ന് സുഹൃത്തിന്റെ കുടുംബം ഇയാളില്‍ നിന്ന് 30,000 ദിര്‍ഹം കടം വാങ്ങിയിരുന്നു. പലപ്പോഴും പണം തിരികെ ചോദിച്ചിട്ടും സുഹൃത്ത് കൊടുത്തില്ല. പണം തിരികെ നല്‍കിയില്ലെങ്കില്‍ ആ വീഡിയോ ഇന്റെര്‍നെറ്റില്‍ പബ്ലീഷ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. കൂടാതെ അവരെ ഫോണില്‍ വിളിച്ച് ഭീഷണിതുടരുകയും ചെയ്തു. തുടര്‍ന്നാണ് സുഹൃത്ത് ഇയാള്‍ക്കെതിരെ പോലീസില്‍ കേസ് ഫയല്‍ ചെയ്തത്.

Loading...

2013-14 കാലത്താണ് സുഹൃത്തിന്റെ ഭാര്യയും ഇയാളും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നത്. ആ കാലത്ത് ഇയാള്‍ എടുത്ത 150-ലധികം ചിത്രങ്ങള്‍ ഇയാളുടെ 2 മോബൈല്‍ ഫോണില്‍ നിന്ന് കണ്ടെടുത്തത്. രണ്ടുഫോണും കോടതി കണ്ടുകെട്ടി.