എക്‌സൈസ് ഓഫീസിലെ പ്രതിയുടെ വീഡിയോ; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവരും

തിരുവനന്തപുരം. കഞ്ചാവ് കേസിലെ പ്രതിയായ യൂട്രൂബര്‍ എക്‌സൈസ് ഓഫീസില്‍ കഞ്ചാവിന്റെ ഗുണങ്ങളെക്കുറിച്ച് പറയുന്ന വീഡിയോപുറത്ത് വന്നതില്‍ എക്‌സൈസ് തലപ്പത്ത് കടുത്ത അതൃപ്തി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് കഞ്ചാവ് വില്‍ക്കുന്നതിനെക്കുറിച്ച് സംസാരിച്ചതിനാണ് ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റനെ എക്‌സൈസ് മട്ടാഞ്ചേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റില്‍ ഇരിക്കെ ഇയാള്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ കഞ്ചാവ് വില്‍ക്കുന്നതിന്റെ ഗുണങ്ങള്‍ പറയുന്ന വഡിയോ പുറത്ത് വന്നിരുന്നു.

Loading...

സോഷ്യല്‍ മീഡിയയില്‍ വിലയ പ്രചാരമാണ് ഇതിന് ലഭിച്ചത്. വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ എക്‌സൈസ് കമ്മീഷണര്‍ എസ് അനന്തകൃഷ്ണന്‍ ഐപിഎസ് വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം നല്‍കി.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വലിയ വീഴ്ച സംഭവിച്ചതായിട്ടാണ് ഉന്നതി ഉദ്യോഗസ്ഥര്‍ കരുതുന്നത്. ലഹരിക്കെതിരെ നടപടി സ്വീകരിക്കേണ്ട എക്‌സൈസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ച് പ്രതി ഇത്തരത്തിലല്‍ പറയുന്ന വീഡിയോ പുറത്ത് വന്നത് സേനയ്ക്ക് നാണക്കേടാണെന്നാണ് ഇവര്‍ പറയുന്നു.