തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നും ഉയര്‍ന്നുവന്നത്. ഇന്നലെ എല്ലാവരും ശ്രദ്ധിച്ച വൈറലായ വീഡിയോ ആയിരുന്നു ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തുകൊടുത്ത സായി ശ്വേതയും അഞ്ജു ടീച്ചറും. ഒന്നാം ദിനം തന്നെ ക്ലാസുകള്‍ അവസാനിച്ചപ്പോള്‍ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചര്‍മാരായി മാറുകയായിരുന്നു സായി ടീച്ചറും അഞ്ജു ടീ്ച്ചറും. ടീച്ചര്‍മാരെ ഒത്തിരിയങ്ങ് ഇഷ്ടപ്പെട്ടെന്നും ഇനിയും വരണേ എന്നും പറഞ്ഞ് എത്തിയിരിക്കുകയാണ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദം.
സായി ടീച്ചറേ എനിക്ക് ഒത്തിരിയങ്ങ് ഇഷ്ടായി. എന്നാണ് ഉമ്മ കൊടുത്ത് കൊണ്ട് ആദം വീണ്ടും വീണ്ടും പറയുന്നത്. ഒപ്പം അഞ്ജു ടീച്ചറുടെ പാട്ട് അടിപൊളി ആയിരുന്നുവെന്നും ഇനിയും വരണേ എന്നും പറഞ്ഞ് എത്തിയിരിക്കുകയാണ് ആദം. സായി ടീച്ചറുടെ മിട്ടു പൂച്ചയും തങ്കു പൂച്ചയും കുങ്ങനും കഥ പറച്ചിലും കുട്ടികളെ എത്രത്തോളം സ്വാധിനിച്ചെന്നതിന്റെ ഉദാഹരണമാണ് കുട്ടികളുടെ ഈ പ്രതികരണം. ഐ ലവ് യു സായി ടീച്ചറെ ഐ ലവ് യു അഞ്ജു ടീച്ചറെ രണ്ടാളും ഇനിയും വരണേ എന്നു പറഞ്ഞാണ് ആദം വീഡിയോ അവസാനിപ്പിക്കുന്നത്.