പരിപാടിക്കിടെ പിതാവ് മരിച്ചെന്ന വാര്‍ത്ത മത്സരാര്‍ത്ഥിയെ അറിയിച്ച് അവതാരകന്‍; മനുഷ്യന്റെ വികാരങ്ങളെ വില്‍ക്കുവാന്‍ ചാനല്‍ നടത്തിയ ശ്രമമെന്ന് ആക്ഷേപം

റിയാദ്: സൗദിയില്‍ ചാനലിലെ ഒരു മത്സരപരിപാടിക്കിടെ പിതാവ് മരിച്ചെന്ന വാര്‍ത്ത കേട്ട മത്സരാര്‍ത്ഥി ഞെട്ടിത്തരിച്ചു. ബെഡായ ചാനലിന്റെ പരിപാടിക്കിടെയാണ് അവതാരകന്‍ മത്സരാര്‍ത്ഥിയായ ചെറുപ്പക്കാരനോട് പിതാവ് മരിച്ചുവെന്ന് പറഞ്ഞത്. തുടര്‍ന്ന് വികാരധീനനായ യുവാവ് എന്തുചെയ്യണമെന്നറിയാതെ നിലവിളിക്കുകയായിരുന്നു.

എന്നാല്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ചാനലിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. റേറ്റിംഗ് കൂട്ടുവാനായി മനുഷ്യന്റെ വികാരങ്ങളെയും വേദനകളെയും ചാനല്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് ആക്ഷേപം. ഈ ദൃശ്യം സംപ്രേക്ഷണം ചെയ്തതു വഴി ചാനല്‍ മനുഷ്യത്വം വില്‍ക്കുകയാണു ചെയ്തതെന്നും ആരോപണമുണ്ട്.

Loading...

ചാനല്‍ നേതൃത്വത്തോട് ചോദിച്ചിട്ടല്ല അവതാരകന്‍ ഇപ്രകാരം ചെയ്തതെന്ന് ബെയ്ഡ ചാനലിന്റെ ചെയര്‍മാന്‍ അബ്ദുള്‍ അസീസ് അല്‍ ഒറൈഫി പറഞ്ഞു. അവതാരകന്റെ തീരുമാനം അപക്വമായിരുന്നുവെന്നും അയാള്‍ക്കെതിരെ നടപടിയെടുത്തതായും അദ്ദേഹം വ്യക്തമാക്കി.