ചെറിയ ചില കരുതലുകള്‍ നമ്മളെ ഒരുപാട് സന്തോഷിപ്പിക്കും; വിധു പ്രതാപ്

ലോക്ക് ഡൗണില്‍ സ്‌നേഹാന്വേഷണങ്ങളുമായി മോഹന്‍ലാല്‍ വിളിച്ച അനുഭവം പങ്കുവെച്ച്‌ ഗായകന്‍ വിധു പ്രതാപ്. സോഷ്യല്‍ മീഡിയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിധു പ്രതാപ് മോഹന്‍ലാല്‍ വിളിച്ച കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം രണ്ട് കാലഘട്ടങ്ങളില്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

പലപ്പോഴും ചെറിയ ചില കരുതലുകള്‍ ആണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരേയും ഈ മഹാമാരി ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

Loading...

സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാന്‍ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം..ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം ഇന്നെന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും’- വിധു കുറിക്കുന്നു.

 

View this post on Instagram

 

പലപ്പോഴും ചെറിയ ചില കരുതലുകൾ ആണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരെയും ഈ മഹാമാരി ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാൻ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം….ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം ഇന്നെന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും ❤️✨ #ItsInTheLittleThings #GratitudeEveryday

A post shared by Vidhu Prathap (@vidhuprathap_official) on