വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ വുമണ്‍ കളക്ടീവ് ഇന്‍ സിനിമയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു: സംവിധായക വിധു വിന്‍സന്‍റ്

മലയാള സിനിമ രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയായ വുമണ്‍ കളക്ടീവ് ഇന്‍ സിനിമ (ഡബ്യൂസിസി)യുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായക വിധു വിന്‍സന്‍റ്. വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് വിധു വിന്‍സന്റ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായക സിനിമയിലെ വനിത സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.

ഡബ്ല്യൂ.സി.സിയുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതണം. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്​ടിക്കാനും ഡബ്ല്യൂ.സി.സി തുടർന്നും നടത്തുന്ന യോജിപ്പിന്‍റെ ശ്രമങ്ങൾക്ക് പിന്തുണയും ആശംസയും നേർന്നാണ്​ വിധു വിന്‍സെന്‍റ്​ തന്റെ പോസ്​റ്റ്​ അവസാനിപ്പിക്കുന്നത്​. 2017ലാണ്​ വിമെൻ ഇൻ കലക്​ടീവ്​ രൂപീകരിച്ചത്​.

Loading...

വിധു വിൻസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും WCC യുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടർന്നും നടത്തുന്ന യോജിപ്പിൻ്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിൻ്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.