ബോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിമാരില്‍ ഒരാളാണ് വിദ്യാബാലന്. തന്റെ അഭിപ്രായങ്ങള്‍ ഏത് സാഹചര്യത്തിലും തുറന്ന് പറയുന്നതിലും നടി മടി കാണിക്കാറില്ല. ഇപ്പോള്‍ വിദ്യ നേരത്തെ പറഞ്ഞ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വീണ്ടും വൈറല്‍ ആകുന്നത്. സെക്സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണെന്നാണ് വിദ്യാ ബാലന് വ്യക്തമാക്കിയത്.
സെക്സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണ്. ഇതുവരെ ഇന്ത്യയിലാരും ഇതിനെക്കുറിച്ച് പരസ്പരം തുറന്ന് സംസാരിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തി. കൂടാതെ എല്ലാവരും ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ നിന്ന് മാത്രമേ സെക്സില്‍ ഇടപെടാവുള്ളൂ എന്നും അത് ജന്മം നല്കുന്ന ഒരു പ്രക്രിയകൂടിയാണെന്നും മാത്രമാണ് നമ്മുടെ ഇന്ത്യന്‍ സാംസ്കാരികത അനുവദിയ്ക്കുന്നത്. എന്നാല്‍ നമ്മുടെ സെക്സിന്റെ ഉത്തേജനത്തിനെ, ഇണചേരുമ്പോള് ഉള്ള പരമാനന്ദത്തെ തടയുകയാണ് ഇത്തരം പ്രവൃത്തികളെന്ന് വിദ്യാ ബാലന് പറയുന്നു.