അക്കാര്യം തുറന്ന് പറയാൻ നാണക്കേടില്ല, വിദ്യാ ബാലൻ പറയുന്നു

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നല്ല നടി എന്ന് പേരെടുത്ത ആളാണ് ബോളിവുഡ് നടിയും മലയാളിയുമായ വിദ്യാ ബാലൻ. എന്നാൽ നടിമാർ ശരീരത്തിന്റെ കാര്യത്തിലാണ് കളിയാക്കലുകളും വിമർശനങ്ങളും നേരിടേണ്ടി വരിക. അവർ എത്ര കഴിവുള്ള നടി ആണെങ്കിലും. പലപ്പോഴും ആ നടിയുടെ കരിയർ തന്നെ ഈ കളിയാക്കലുകൾ ഇല്ലാതാക്കിയേക്കാം. പക്ഷെ ഇത്തരത്തിലുള്ള കളിയാക്കലുകൾ വിദ്യാ ബാലനെ തളർത്താറില്ല.

ശരീരത്തിന്റെ പേരിൽ നേരിട്ട വിമർശനങ്ങളെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ.

Loading...

‘അവരെന്നെക്കുറിച്ച് പറയുന്നത് ഞാൻ അറിയുന്നേയില്ല. കാരണം അത്തരം കാര്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ഞാൻ കാണുകയും കേൾക്കുകയും ചെയ്യാറില്ല. ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ എന്നെ സ്നേഹിക്കാൻ എനിക്കു കഴിയുന്നുണ്ട്. സന്തോഷത്തോടെ ജീവിക്കാനും സാധിക്കുന്നുണ്ട്. അപ്പോൾ മറ്റുകാര്യങ്ങളൊന്നും എന്റെ മനസ്സിനെ ബാധിക്കുന്നേയില്ല’ വിദ്യ പറയുന്നു.

മറ്റ് നടിമാരെപ്പോലെ തനിക്ക് ആലില വയറല്ല ഉള്ളതെന്നും താൻ താൻ ഗർഭിണിയല്ലെന്നും ഇക്കാര്യങ്ങൾ തുറന്നു പറയാൻ തനിക്ക് യാതൊരു മടിയുമില്ലെന്നും വിദ്യ സമ്മതിക്കുന്നു. ‘ശരീരത്തോടു ചേർന്നു കിടക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഞാൻ ഗർഭിണിയാണെന്ന് നിങ്ങൾ ചിന്തിക്കുന്നു. അങ്ങനെയാണെങ്കിൽ എന്നോടു ക്ഷമിക്കണം. അക്കാര്യത്തിൽ എനിക്കൊന്നും തന്നെ ചെയ്യാൻ കഴിയില്ല’. വിദ്യ വ്യക്തമാക്കി.