ബാലി കടൽത്തീരത്ത് അവധിയാഘോഷിച്ച് വിദ്യാ ബാലൻ

പലപ്പോഴും തൻ്റെ നിലപാടുകൾ തുറന്ന് പറഞ്ഞ് വാർത്തകളിൽ നിറഞ്ഞ നടിയാണ് വിദ്യാബാലൻ. തന്റെ പുതിയ പ്രോജക്ടുകളെ കുറിച്ചും സിനിമയിലെ മറ്റു വിശേഷങ്ങളും ഒക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സിനിമ തിരക്കുകളിൽ നിന്നെല്ലാം മാറി ബാലിയില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് വിദ്യ ആരാധകർക്ക് മുമ്പിൽ പങ്കുവച്ചിരിക്കുന്നത്.

വസ്ത്രധാരണത്തെ പരിഹസിച്ചും  നിന്തരമായുള്ള ബോഡി ഷെയ്മിങ് നടത്തിയും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയവര്‍ക്ക് വ്യക്തമായ സൂചന നല്‍കിയാണ് വിദ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഐ ലൗ മൈ ഡ്രസ്സ് എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത്.

Loading...