ആനക്കൊമ്പ് ചാക്കിലാക്കി കടത്താൻ ശ്രമിച്ചു; മൂന്ന് പേർ വിജിലൻസ് പിടിയിൽ

വയനാട്:ആനക്കൊമ്പുകൾ ചാക്കിലാക്കി കടത്താൻ ശ്രമിച്ച മൂന്ന് പേർ വിജിലൻസ് പിടിയിലായി. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അൻവർ, പള്ളിക്കോണം സ്വദേശി സുനിൽ എന്നിവരാണ് വിജിലൻസ് പിടിയിലായത്.രണ്ട് ആനക്കൊമ്പുകളാണ് ഇവരുടെ കൈയിൽ നിന്നും കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൂന്ന് പേരെയും വിജിലൻസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.

ആനക്കൊമ്പുകൾ ചാക്കിലാക്കി കടത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഫോറസ്റ്റ് ഇന്റലിജൻസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെയും പിടികൂടിയത്.പരിശോധനയ്ക്കിടയിൽ കടന്നുകളയാൻ ശ്രമിച്ച ഇവരെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. മൂന്നുപേരും നിലവിൽ റേഞ്ച് ഓഫിസറുടെ കസ്റ്റഡിയിലാണ്.

Loading...