വിജിലന്‍സ് സിഐയെ വീടിന് മുന്നിലിട്ട് ആള്‍ക്കൂട്ടം മര്‍ദിച്ചു; അഞ്ച് പേര്‍ പിടിയില്‍

തിരുവനന്തപുരം. വിജിലന്‍സ് സിഐ െവെമ്പായത്തെ വീടിന് മുന്നില്‍ വെച്ച് ആള്‍ക്കൂട്ടം ആക്രമിച്ചു. വെമ്പായം സ്വദേശിയായ വിജിലന്‍സി സിഐ യഹിയ ഖാനെയാണ് ആള്‍ക്കൂട്ടം മര്‍ദിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഓടെ സിഐയുടെ വീടിന് മുന്നിലായിരുന്നു സംഭവം. അക്രമണത്തില്‍ പരിക്കേറ്റ യഹിയ ഖാനെ കന്യാകുളങ്ങരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സിഐയുമായി നാട്ടുകാര്‍ തര്‍ക്കിച്ചിരുന്നു.

വെമ്പായം തേക്കട റോയല്‍ ഓഡിറ്റോറിയത്തില്‍ വ്യോമസേന ഉദ്യോഗസ്ഥന്റെ വിവാഹവാര്‍ഷികം നടന്നിരുന്നു ഇതില്‍ പങ്കെടുക്കുവാന്‍ എത്തിയവര്‍ വാഹനം സിഐയുടെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തത് തര്‍ക്കത്തിന് കാരണമായത്. ഇതിന് പിന്നാലെയാണ് സിഐയെ ആള്‍ക്കൂട്ടം ആക്രമിച്ചത്. വിവരം അറഞ്ഞെത്തിയ പോലീസ് 5 പേരെ അറസ്റ്റ് ചെയ്തു. 15 പേര്‍ക്കെതിരെ പോലീസ് കെസ് എടുത്തിട്ടുണ്ട്.

Loading...