വി ഡി സതീശന്‍ എംഎല്‍എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം:വി ഡി സതീശന്‍ എം എല്‍ എക്കെതിരെ വിജിലന്‍സ് അന്വേഷണം.അന്വേഷണത്തിന് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സപീക്കര്‍ക്ക് കത്ത് നല്‍കി.പറവൂരിലെ പുനര്‍ജനി പദ്ധതിക്കായി ചട്ടംലംഘിച്ച് വിദേശ പണം സ്വീകരിച്ചെന്ന പരാതിയിലാണ് അന്വേഷണം.അനുമതിയില്ലാതെ പുനര്‍ജനി പദ്ധതിയുമായി ബന്ധപെട്ട് വിദേശ സഹായം സ്വീകരിച്ചതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുന്‍ എം എല്‍ എ പിരാജു, കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ എന്നിവര്‍ മുഖ്യമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും നല്‍കിയ പരാതിയില്‍ രഹസ്യാന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു.അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.തുടര്‍ന്ന് അന്വേഷണത്തിന് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സപീക്കര്‍ക്ക് കത്ത് നല്‍കി.

വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റ് ഒന്ന് നടത്തിയ രഹസ്യാന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പ്രാഥമികാന്വേഷണത്തിന് സര്‍ക്കാരിനെ സമീപിച്ചത് കുറ്റം ചെയ്തതായി പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയാല്‍ സതീശനെ പ്രതിചേര്‍ത്ത് അന്വേഷണം നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.പറവൂര്‍ മണ്ഡലത്തിലെ പുത്തന്‍വേലിക്കരയില്‍ വീട് വെച്ചുനല്‍കുന്ന പുനര്‍ജനി പദ്ധതിക്ക് വേണ്ടി 2018 ഒക്ടോബറില്‍ ലണ്ടനിലെ ബര്‍മിങ്ഹാമില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത എംഎല്‍എ പണം ആവശ്യപ്പെട്ട് പ്രസംഗിക്കുന്നതിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.ഇത് ഡിജിറ്റല്‍ തെളിവായി വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. ഓരോരുത്തരും 500 പൗണ്ട് വീതം നല്‍കാനായിരുന്നു വി ഡി സതീശന്റെപ്രസംഗത്തിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നോ എന്നാണ് വിജിലന്‍സ് പരിശോധിച്ച് വരുന്നത്.പണം എത്തിയ മാര്‍ഗം കണ്ടെത്താന്‍ അന്വേഷണം വേണം എന്നാണ് വിജിലന്‍സിന്റെ നിലപാട്.അതേ സമയം എംഎല്‍എ നേരിട്ട് വിദേശപണം സ്വീകരിച്ചതായി കണ്ടെത്തിയാല്‍ സിബിഐ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനും സാധ്യതയുണ്ട്.

Loading...