അനധികൃത സ്വത്ത് സമ്പാദനം: സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ്

തിരുവനന്തപുരം. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിനോട് അനുമതി തേടി. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് വിജിലന്‍സ് നടപടി. കെ. കരുണാകരന്‍ ട്രസ്റ്റിന്റെ പേരിലും ഡിസിസി ഓഫീസ് നിര്‍മാണത്തിനുമായി പണപ്പിരിവ് നടത്തി സുധാകരന്‍ അനധികൃതമായി സ്വത്ത് സമ്ബാദിച്ചു എന്നാണ് പരാതി. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് പ്രാഥമിക അന്വേഷണം നടത്തിയത്.

അതേസമയം, സുധാകരനെതിരെ വീണ്ടും അഴിമതി ആരോപണവുമായി പ്രശാന്ത് ബാബു. വനം മന്ത്രിയായിരിക്കെ മറ്റൊരു കേസില്‍ പിടിച്ച ചന്ദന തൈലം മറയൂരില്‍ നേരിട്ടെത്തി സുധാകരന്‍ കടത്തിയതായി പ്രശാന്ത് ബാബു പറഞ്ഞു. സ്വത്ത് സമ്ബാദനക്കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ വിജിലന്‍സിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. കേസിന്റെ പുരോഗതിയെപ്പറ്റി അന്വേഷിക്കാന്‍ വിജിലന്‍ ഓഫിസിലെത്തിയതായിരുന്നു പ്രശാന്ത് ബാബു.

Loading...