എം ശിവശങ്കറിനെതിരെയുള്ള അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി തേടി വിജിലന്‍സ്

തിരുവനന്തപുരം: എം ശിവശങ്കറിനെതിരെയുള്ള അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി.ശിവശങ്കറിനെതിരെ വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അനുമതി തേടിയത്.ലഭിച്ച പരാതികള്‍ സര്‍ക്കാരിന് കൈമാറി.ഐടി വകുപ്പിലെ നിയമനങ്ങള്‍,കണ്‍സള്‍ട്ടന്‍സി കരാറുകള്‍ എന്നിവ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് ശിവശങ്കറിനെതിരെ വിജിലന്‍സിന് ലഭിച്ച പരാതിയില്‍ പറയുന്നത്.അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം അന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.

അഴിമതി നിരോധന നിയമ ഭേദഗതി 17 പ്രകാരം മന്ത്രിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ഇതു പ്രകാരം വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്ത് ലഭിച്ച പരാതി സര്‍ക്കാറിന് കൈമാറി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുമതി ലഭ്യമായാല്‍ അന്വേഷണം ആരംഭിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം.ശിവശങ്കറിനെതിരെ വിജിലനസ് അന്വേഷണം മേണമെന്ന് കാട്ടി നേരത്തെ പ്രതിപക്ഷനേതാവും പരാതി നല്‍കിയിരുന്നു.ബവ് ക്യൂ ആപ്പിന്റെ പേരില്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവിന്റെ പരാതിയിലുള്ളത്.അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Loading...