കെ എം ഷാജിയെ ഇന്ന് ചോദ്യം ചെയ്യും; ചോദ്യം ചെയ്യല്‍ റെയ്ഡിന് പിന്നാലെ

കെ എം ഷാജിയെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 10 മണിക്ക് ഹാജരാകാന്‍ ആണ് വിജിലന്‍സ് നിര്‍ദേശം. കോഴിക്കോട്ടെ വീട്ടിലെത്തി വിജിലന്‍സ് നോട്ടിസ് നല്‍കി. നോട്ടിസ് ലഭിച്ചെന്നും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും കെ എം ഷാജി പറഞ്ഞിരുന്നു. വിജിലന്‍സ് എസ്പി എസ് ശശീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.രേഖകള്‍ 24 മണിക്കൂറിനകം ഹാജരാക്കുമെന്ന പറഞ്ഞ ഷാജി ഇതുവരെ രേഖകള്‍ ഹാജരാക്കിയില്ല. റെയ്ഡ് നടന്ന് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും കെ എം ഷാജിയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഒരുങ്ങുന്നത്.

റെയ്ഡ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.കെ എം ഷാജിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സാമ്പത്തിക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകള്‍ പിടിച്ചെടുത്തിരുന്നു. 50 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദന കേസിലായിരുന്നു പരിശോധന. കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 50 ലക്ഷം രൂപ കണ്ടെത്തിയിരുന്നു.

Loading...