കൊവിഡ് ചികിത്സാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് തീപിടിച്ചു, 9 പേര്‍ മരിച്ചു

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശില്‍ കോവിഡ് ചികിത്സാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഹോട്ടലിന് തീപിടിച്ചു 9 മരണം. 30 ഓളം പേരെ രക്ഷപ്പെടുത്തി. പലരുടെയും നില ഗുരുതരം. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സെര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം അതേ സമയം രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം ഇരുപത്തി ഒന്നര ലക്ഷം കടന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ”ഭാഭിജി പപ്പടം” കഴിച്ചാല്‍ മതിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിന് കൊവിഡ്-19 സ്ഥിരീകരിച്ചു

പുലര്‍ച്ചെ 5 മണിയോടെയാണ് ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ സ്ഥിതി ചെയുന്ന സ്വകാര്യ ഹോട്ടലിന് തീപിടിച്ചത്. രമേശ് ഹോസ്പിറ്റല്‍ എന്ന സ്വകാര്യ ആശുപതി ഗ്രൂപ്പ് കോവിഡ് ചികിത്സാ കേന്ദ്രമാക്കിയ ഹോട്ടലില്‍ തീപിടിക്കുമ്പോള്‍ നാല്പതിലേറെ പേര്‍ ഉണ്ടായിരുന്നു. ആദ്യ നിലയില്‍ നിന്നും മുകളിലോട്ട് പടര്‍ന്ന തീയില്‍ നിന്നും രക്ഷപെടാന്‍ ചിലര്‍ ജനലുകള്‍ പൊട്ടിച്ചു ചാടി. 30 ഓളം പേരെ രക്ഷപെടുത്തി. 22കോവിഡ് രോഗികള്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. പത്തോളം ആശുപതി ജീവനക്കാരും അപകടത്തില്‍പെട്ടു. കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ചില മൃതദേഹങ്ങളില്‍ പി. പി. കിറ്റിന്റെ സാനിധ്യം ഉണ്ട്. മരിച്ചവരില്‍ ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു എന്ന് സംശയിക്കുന്നു. ഷോര്‍ട് സെര്‍ക്യൂട്ട് ആണ് അപകടകാരണമെന്ന് സംശയം ഉണ്ടെങ്കിലും വിശദ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

Loading...

ആന്ധ്രാ പ്രദേശില്‍ ഇന്നലെ മാത്രം 10080 പേര്‍ക്കാണ് രോഗം ബാധിച്ചത്. രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 43,379 ആയി. ഇന്നലെ മാത്രം 861 പേര്‍ മരിച്ചു. ആകെ 21,53,011 പേര്‍ക്ക് ഇത് വരെ രോഗം ബാധിച്ചു. തുടര്‍ച്ചയായി മൂന്നാം ദിനവും രോഗികളുടെ രാജ്യത്തെ പ്രതിദിന എണ്ണം അറുപതിനായിരം കടന്നു 64, 399 ആയി. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ”ഭാഭിജി പപ്പടം” കഴിച്ചാല്‍ മതിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിന് കൊവിഡ്-19 സ്ഥിരീകരിച്ചു. മന്ത്രിയെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ ആരംഭിച്ചതായി എയിംസ് അധികൃതര്‍ അറിയിച്ചു. കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ കേന്ദ്ര മന്ത്രിയാണ് അര്‍ജുന്‍ റാം മേഘവാള്‍. കോവിഡ് ബാധിച്ച ഹിമാചല്‍ പ്രദേശ് മന്ത്രി സുഖ്റാം ചൗധരിയുടെ നില അല്പം ആശങ്കയിലാണ്. ഇതേ തുടര്‍ന്ന് ദീന്‍ ദയാല്‍ ഉപാധ്യായ കോവിഡ് ആശുപത്രിയില്‍ നിന്നും മന്ത്രിയെ ഷിംലയിലെ ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളേജിലെ ഐ. സി. യു വിലേയ്ക്ക് മാറ്റി.