വിജയ്​ ബാബുവിനെതിരെ യുവതിയുടെ ബലാത്സംഗ പരാതി; ‘ഇര ഞാനാണ്’ എന്ന് നടന്‍

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത ബലാത്സംഗം ചെയ്തു എന്ന കോഴിക്കോട് സ്വദേശിനിയായ നടി നല്‍കിയ പരാതിയില്‍ വെളിപ്പെടുപത്തലുമായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു രംഗത്ത്. താന്‍ തെറ്റ് ചെയ്തിട്ടില്ല, തെറ്റ് ചെയ്‌തെങ്കില്‍ മാത്രം ഭയപ്പെട്ടാല്‍ മതി, ഇവിടെ ഇര ഞാന്‍ മാത്രമാണ് എന്നും ഇരയുടെ പേരുള്‍പ്പെടെ വെളിപ്പെടുത്തി വിജയ് ഫേസ്ബുക്ക് ലൈവില്‍ എത്തുകയായിരുന്നു.

ആരോപണങ്ങള്‍ക്ക് പിന്നില്‍ ഇരയുടെ ഒപ്പമുളള അട്ടകളാണ്. ഒരാള്‍ നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ താഴ്ത്തിക്കെട്ടാന്‍ ഈ അട്ടകള്‍ വരും. 2018 മുതല്‍ പരാതിനല്‍കിയ പെണ്‍കുട്ടിയെ അറിയാം. തന്റെ ചിത്രത്തില്‍ നായികയായി അഭിനയിച്ച കുട്ടിയാണ്. പ്രോപ്പറായി ഓഡീഷന്‍ ചെയ്ത് വരാന്‍ പറഞ്ഞ് ഓഡീഷന്‍ ചെയ്ത് വന്ന കുട്ടിയാണ്. ചിത്രം വിജയിച്ചപ്പോള്‍ അതിന്റെ സെലബ്രേഷന് വരാന്‍ പറഞ്ഞശേഷം വന്നില്ല.

Loading...

ഒന്നര വര്‍ഷത്തോളം താന്‍ കുട്ടിയ്ക്ക് ഒരു മെസേജും അയച്ചിട്ടില്ല. അതിനിടെ കാണണം എന്നാവശ്യപ്പെട്ട് നിരവധി മെസേജുകള്‍ പെണ്‍കുട്ടി തനിക്ക് അയച്ചു. ഇത്തരം 400ഓളം സ്‌ക്രീന്‍ഷോട്ട് കൈയിലുണ്ട്. ഡിപ്രഷന്‍ ആണെന്നുപറഞ്ഞ് കാണാന്‍ വന്നു. അതിന് ശേഷമുളള കാര്യങ്ങള്‍ താന്‍ കോടതിയില്‍ ബോദ്ധ്യപ്പെടുത്തും. ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയ്ക്ക് എതിരായി മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നും പെണ്‍കുട്ടിയും കുടുംബവും ഇതിന് പിന്നില്‍ നിന്നവരും കേസ് നേരിടണമെന്നും വിജയ്ബാബു പറഞ്ഞു.

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ളാറ്റില്‍ വെച്ച് വിജയ് ബാബു നിരവധി തവണ ബലാത്സംഗം ചെയ്തു എന്നായിരുന്നു നടി ഈ മാസം 22നാണ് യുവതി എറണാകുളം സൗത്ത് പൊലീസിന് പരാതി നല്‍കിയത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ വിശദാംശങ്ങള്‍ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.