യുവനടിയെ പീഡിപ്പിച്ച കേസ്;വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി, നാളെയും ചോദ്യം ചെയ്യും

കൊച്ചി; യുവനടിയെ പീഡിപ്പിച്ച സംഭവത്തിൽ നടൻ വിജയ് ബാബുവിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്ന് 9 മണിക്കൂറാണ് ചോദ്യം ചെയ്തത്. നാളെയും ചോദ്യം ചെയ്യൽ തുടരും. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ബാബു പറയുന്നത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു പരാതിക്കാരിയുമായി നടന്നതെന്നും വിജയ് ബാബു മൊഴി നൽകി. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് കാരണമായത്. ഒളിവിൽ പോകാൻ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ മുതലാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്ത് തുടങ്ങിയത്.