മുങ്ങി നടക്കുന്നതിനിടെ കാശ് തീര്‍ന്നു; വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചത് സുഹൃത്ത്‌

കൊച്ചി: കയ്യിലെ പണം തീര്‍ന്നതോടെ വിജയ് ബാബുവിനെ സഹായിച്ചത് സിനിമയിലെ സുഹൃത്ത്. വിജയ് ബാബുവിനു വേണ്ടി 2 ക്ര‍െഡിറ്റ് കാര്‍ഡുകള്‍ ഇദ്ദേഹം ദുബായിയില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് ഇത് എത്തിച്ചത്. തൃശ്ശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് സുഹൃത്ത് നെടുമ്ബാശ്ശേരി വഴി ദുബായിയിലെത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറിയതെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്.

Loading...

കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ വിദേശത്തു തങ്ങാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്നാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ചു തരാന്‍ വിജയ് ബാബു സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്തിനോട് ആവശ്യപ്പെട്ടത്.

അതേസമയം, കേസിലെ പരാതിക്കാരിയായ പുതുമുഖ നടിയെ സ്വാധീനിച്ചു പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച നടിയെ ഉടന്‍ പൊലീസ് ചോദ്യം ചെയ്യും. ഇവരാണ് കേസിനു ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ള സാമ്ബത്തിക ഇടപാടുകള്‍ക്കും സിനിമാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്.