താൻ ബിസിനസ്സ് ടൂറിലാണ്;തിരിച്ചെത്താൻ സമയം നൽകണമെന്ന് വിജയ് ബാബു

ലൈംഗിക പീഡനക്കേസിൽ പൊലീസ് തിരയുന്ന വിജയ് ബാബു ഹാജരാകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് നോട്ടീസിനാണ് വിജയ് ബാബുവിന്റെ ബാബുവിൻ്റെ മറുപടി.താൻ ബിസിനസ് ടൂറിലാണെന്നാണ് വിജയ് ബാബു പറയുന്നത്. മെയ് 19 ന് മടങ്ങിയെത്തുമെന്നും അതുവരെ സാവകാശം നൽകണമെന്നുമാണ് വിജയ് ബാബു പറയുന്നത്. എന്നാൽ സാവകാശം നൽകാനാവില്ലെന്നാണ് പോലീസ് പറയുന്നത്. ഉടൻ ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് മറുപടി നൽകുാനും തീരുമാനിച്ചു.