വിജയ് ബാബു കേരളത്തിലേക്ക്; ദുബായിൽ തിരിച്ചെത്തി

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടൻ വിജയ് ബാബു കേരളത്തിലേക്ക്. ജോർജിയയിൽ നിന്നും ദുബായിയിൽ നടൻ തിരിച്ചെത്തിയെന്നാണ് റിപ്പോർട്ടുകൾ. വിജയ് ബാബുവിനെ പ്രത്യേക യാത്രാ രേഖ നൽകി കേരളത്തിലേക്ക് കൊണ്ടു വരാനാണ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ തന്നെ വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നീക്കം നടത്തുന്നത്. ഇതിനുളള നടപടികൾ കൊച്ചി സിറ്റി പൊലീസ് തുടങ്ങി.

വിജയ് ബാബുവിന്റെ നാളെ വൈകുന്നേരത്തിനകം കൊച്ചിയിലെത്തിക്കാൻ നീക്കം തുടങ്ങി. കൊച്ചി പൊലീസ് ദുബൈയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. അതേസമയം കേസിൽ കോടതി പറയുന്ന ദിവസം ഹാജർ ആവവാൻ തയ്യാറാണെന്ന് പ്രതിസ്ഥാനത്തുള്ള നടനും നിർമ്മാതാവുമായ വിജയ് ബാബു. വിദേശത്തേക്ക് കടന്ന വിജയ് ബാബു സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപിൽ ഹാജരാവാൻ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Loading...