അശ്ലീല വീഡിയോ നീക്കിയില്ല, ഇപ്പോഴും ആയിരത്തിലേറെ പേര്‍ വീഡിയോ കാണുന്നു

സ്ത്രീകള്‍ക്കെതിരെ അശ്ലീല പ്രയോഗം നടത്തിയ യൂട്യൂബര്‍ വിജയ് നായര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടും ഇതുവരെ വിവാദ വീഡിയോ ഡിലീറ്റ് ചെയ്യാന്‍ നടപടിയായിട്ടില്ല. ഇപ്പോഴും ആയിരക്കണക്കിന് പേരാണ് വീഡിയോ കണ്ടുകൊണ്ടിരിക്കുന്നത്. സൈബര്‍ പരിശോധനകള്‍ ഇപ്പോഴും തുടരുകയാണ് എന്നാണ് പൊലീസ് നല്‍കിക്കൊണ്ടിരിക്കുന്ന വിശദീകരണം. സംഭവത്തില് വിജയനായര്‍ക്കൊപ്പം തന്നെ ഇയാളെ കൈയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിരുന്നു. എന്നാല്‍ ഇവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഇല്ല.

വിജയ് പി നായരുടെ വീഡിയോ സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതാണെന്ന് വ്യക്തമായിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ജാമ്യം കിട്ടാവുന്ന നിസ്സാരമായ വകുപ്പുകള്‍ ചേര്‍ത്തതാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വിവാദ വീഡിയോ ഡിലീറ്റ് ചെയ്തുവെങ്കിലും ഇപ്പോഴും അത് വിജയ് നായരുടെ യുട്യൂബ് ചാനലില്‍ തന്നെയുണ്ട്. ഡിലീറ്റ് ചെയ്യാന്‍ വൈകുന്തോറും ലക്ഷങ്ങള്‍ വീഡിയോ കാണുന്നതിനും വഴിവെക്കുകയാണ്. സൈബര്‍ സെല്‍ വീഡിയോ പരിശോധിക്കുമെന്നും തുടര്‍ന്ന് യുട്യൂബിന് അപേക്ഷ നല്‍കുമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

Loading...