സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബിൽ വീഡിയോ ചെയ്ത വിജയ് പി നായർ കസ്റ്റഡിയിൽ

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബിൽ വീഡിയോ ചെയ്ത വിജയ് പി നായർ പോലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടിൽ നിന്നാണ് ഇയാൾ പിടികൂടിയത്. താമസിച്ചിരുന്ന ലോഡ്ജിലെത്തിയപ്പോൾ കാണാനില്ലാത്തതിനെത്തുടർന്ന് കല്ലിയൂരിലെ വീട്ടിൽ തിരച്ചിൽ നടത്തുകയായിരുന്നു.

വിവാദങ്ങൾക്കിടയിലും ഇയാളുടെ യൂടൂബ് ചാനൽ സജീവമായിരുന്നു. പതിനായിരത്തോളം പേരാണ് പുതുതായി ഇയാളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. വിവാദ വീഡിയോ നീക്കിയെങ്കിലും സമാനസ്വഭാവമുള്ള മറ്റ് വീഡിയോകൾ നിലനിൽക്കുകയാണ്. വിജയ് പി നായരുടെ യൂട്യൂബ് ചാനൽ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് യൂട്യൂബിന് കത്ത് നൽകിയിട്ടുണ്ട്.

Loading...

ഇയാൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതു വിവാദമായപ്പോൾ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. ശ്രീലക്ഷ്മി അറയ്ക്കൽ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.