ചെറുപ്പത്തില്‍ അധികം സിനിമകള്‍ കണ്ടിട്ടില്ലെന്നും താന്‍ ആരുടെയും ആരാധകനുമയിരുന്നില്ലെന്ന് വിജയ് സേതുപതി

വ്യത്യസ്ഥമായ അഭിനയ ശൈലികൊണ്ട് ആരാധകരെ അമ്പരപ്പിച്ച നടനാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. ഇപ്പോള്‍ താരത്തിന്റെ കുട്ടിക്കാലത്തെക്കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം.

എല്ലാവരുടെയും ദുഖങ്ങള്‍ കേട്ടാല്‍ കരയുന്ന ഇമോഷണലായ ഒരു കുട്ടിയായിരുന്നു താന്‍. ചെറുപ്പത്തില്‍ അധികം സിനിമകള്‍ ഒന്നും കണ്ടിട്ടില്ലെന്നും ആരുടെയും ആരാധകനുമല്ലയിരുന്നു താനെന്നും വിജയ് സേതുപതി പറയുന്നു.

Loading...

സ്‌പോര്‍ട്‌സിലോ മറ്റെന്തെങ്കിലും എക്‌സ്ട്രാ ആക്റ്റിവിറ്റികളുടെയോ ഭാഗമായിരുന്നില്ല കുട്ടിക്കാലത്ത് താന്‍ എന്നും വിജയ് സേതുപതി പറയുന്നു. ഞാന്‍ നടനാകുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. ചിത്രങ്ങള്‍ വിജയിക്കുമ്പോള്‍ സന്തോഷവും പരാജയപ്പെടുമ്പോള്‍ ദുഖവും തോന്നാറുണ്ട്. എത്ര വലിയ സന്തോഷമായാലും ദുഖമായാലും ഒരാഴ്ചയില്‍ കൂടുതല്‍ മനസ്സില്‍ വെക്കാറില്ലെന്നും അദ്ദേഹം പറയുന്നു.

പരാജയപ്പെട്ടാല്‍ പരാജയകാരണം പഠിച്ച് അത് പരിഹരിച്ച് മുന്നേറും. വിജയങ്ങള്‍ സംഭവിക്കുമ്പോള്‍ കൂടുതല്‍ മെച്ചപ്പെടുത്തി വലിയ വിജയങ്ങള്‍ നേടാന്‍ ശ്രമിക്കുമെന്നും വിജയ് സേതുപതി പറയുന്നു.

തന്റെ സിനിമകളും ചെയ്യുന്ന വേഷങ്ങളും ഭാര്യയ്ക്കും മക്കള്‍ക്കും ഇഷ്ടമാണ്. എല്ലാ സിനിമകളും അവര്‍ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.