അർഹിക്കുന്ന വില കിട്ടുന്നില്ല, മലയാള സിനിമയിൽ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്

മലയാള സിനിമയിൽ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്. അവഗണന മടുത്തിട്ടാണ് മലയാള സിനിമയിൽ ഇനി പാടില്ലെന്ന തീരുമാനമെടുത്തതെന്നും സ്വകാര്യ മാ​ഗസിന് നൽകിയ അഭിമുഖത്തിൽ വിജയ് യേശുദാസ് വ്യക്തമാക്കി. മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലും അങ്ങനെയല്ലെന്നും വിജയ് യേശുദാസ് പറയുന്നു.

പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് വിജയ് യേശുദാസ് നേടിയിരുന്നു. മൂന്ന് സംസ്ഥാന അവാർഡുകളാണ് വിജയ് യേശുദാസ് നേടിയത്. പിതാവ് യേശുദാസും സംഗീത ലോകത്ത് ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്നും വിജയ് യേശുദാസ് പറയുന്നു. വിജയ് യേശുദാസ് പിന്നണി ഗാനരംഗത്തെത്തിയിട്ട് 20 വർഷം തികയുകയാണ്.

Loading...

മലയാളത്തിൽ മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസിന് ലഭിച്ചിട്ടുള്ളത്. ധനുഷ് നായകനായ മാരിയിൽ വില്ലൻ വേഷത്തിലും വിജയ് യേശുദാസ് എത്തിയിരുന്നു.