മലയാളം നന്നായി അറിയില്ല, ഇംഗ്ലീഷിൽ എഴുതിയാണ്‌ പാടുന്നത്- വിജയ് യേശുദാസ്

മലയാളം പരയുവ്വതുലും പാടുന്നതിലും ബുദ്ധിമുട്ടുണ്ടെന്നും മലയാള വാക്കുകൾ ഇംഗ്ലീഷിൽ കുറിച്ചുവയ്ച്ചാണ്‌ പാടുന്നതെന്നും വിജയ് യേശുദാസ്. മലയാളം കൂടുതൽ പഠിക്കണം എന്നുണ്ട്. പല വാക്കുകളും അറിയില്ല. പലതിന്റേയും ശരിക്കുള്ള അർഥവും അറിയില്ല- അദ്ദേഹം പറഞ്ഞു. ചില വാക്കുകള്‍ എങ്ങനെ ഉച്ചരിക്കണം എന്നൊക്കെ അപ്പ പറഞ്ഞ തരാറുണ്ട്.മലയാള വാക്കുകൾ ഉച്ചരിക്കേണ്ട രീതി അപ്പ പറഞ്ഞുതരാറുണ്ട്.തമിഴും ഹിന്ദിയുമൊക്കെ കൂടുതല്‍ പഠിക്കണം.

തെലുങ്കില്‍ കഴിയുന്ന പോലെ അര്‍ഥം മനസിലാക്കി പാടാന്‍ ശ്രമിക്കാറുണ്ട്. മലയാളം പോലെയാണ് എനിക്കു തമിഴും. രണ്ടും മാതൃഭാഷ തന്നെ. എന്നാല്‍ ധനുഷിനെ പോലെയുള്ള തമിഴ് കൂട്ടുകാരൊക്കെ എന്റെ തമിഴിനെ കളിയാക്കാറുണ്ട്. ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയതിന്റെ ഫലമാണ് ഇപ്പോള്‍ കിട്ടുന്ന ഈ നല്ല പാട്ടുകള്‍ എന്ന വിജയ് യേശുദാസ് പറഞ്ഞു. ഇപ്പോഴാണ് ഒന്നു തിളങ്ങി തുടങ്ങിയത്. മലയാളത്തില്‍ മികച്ച സംഗീത സംവിധായകരുടെ പാട്ടുപാടാന്‍ അവസരം വരുന്നു. രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. എല്ലാം സ്വാമി അയ്യപ്പന്റെ അനുഗ്രഹമെന്ന് വിജയ് യേശുദാസ് മലയാളത്തിലെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Loading...