ശബരിമല തീര്‍ഥാടകരുടെ വാഹനത്തില്‍ നിന്ന് എംവിഡിയുടെ വ്യാപക പണപ്പിരിവ്

വാളയാർ: വാളയാറില്‍ ശബരിമല തീര്‍ഥാടകരെ പിഴിഞ്ഞ് മോട്ടോര്‍ വാഹനവകുപ്പിന്റെ വ്യാപക പണപ്പിരിവെന്ന് വിജിലന്‍സ്. ഇന്നലെ രാത്രിയിലെ മിന്നൽ പരിശോധനയിൽ ആര്‍ടിഒ ഇന്‍ ചെക്പോസ്റ്റില്‍ നിന്നും ഏഴായിരത്തി ഇരുന്നൂറ് രൂപയുടെ കൈക്കൂലി പിടികൂടി. ഡ്രൈവർമാരിൽ നിന്ന് പണം വാങ്ങുന്നതും വിജിലൻസിനെ കണ്ട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ പണം തിരികെ നൽകുന്ന ദിശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഇതോടെ വിജിലൻസ് സംഘം ചെക്പോസ്റ്റിലുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് മനസിലായി. ഡ്രൈവര്‍ രേഖകള്‍ക്കൊപ്പം നല്‍കിയ പണം ഉദ്യോഗസ്ഥന് വേണ്ടെന്നും പറഞ്ഞു. മിനിറ്റുകള്‍ക്ക് മുന്‍പ് ഇതായിരുന്നില്ല സ്ഥിതിയെന്ന് പരിശോധനയില്‍ തെളിഞ്ഞു. നൂറ്, ഇരുന്നൂറ്, അഞ്ഞൂറ് എന്നിങ്ങനെയാണ് സ്വാമിമാരുടെ വാഹനത്തിലെ പിരിവ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരാണ് ഉദ്യോഗസ്ഥരെ പേടിച്ച് പണം നല്‍കുന്നത്. സംഭവത്തെക്കുറിച്ച് വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് അയ്യപ്പന്മാരുടെ വേഷത്തിൽ എത്തി കാര്യം ശെരിയാണെന്ന് കണ്ടെത്തി. ഇതോടെ ഉദ്യോഗസ്ഥർ വെട്ടിലായി.

Loading...

തുടർന്ന് വിജിലൻസിന്റെ മിന്നൽ പരിശോധനയു. ഏഴായിരത്തി ഇരുന്നൂറ് രൂപ പിടികൂടി. ആറായിരത്തിലധികം രൂപ തന്റെ പണമെന്ന് കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വാദിച്ചു. ഈസമയം ആയിരം രൂപ പോലും തികച്ച് കൗണ്ടറിലുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പിരിഞ്ഞു കിട്ടുന്ന പണം ഏജന്റിന് കൈമാറുകയും പരിശോധനയുണ്ടായാല്‍ ക്രമപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ പണമുണ്ടെന്ന് രേഖപ്പെടുത്തിയതെന്നാണ് വിജിലൻസ് പറയുന്നത്. പണം കൊടുത്താല്‍ മാത്രം രേഖകളില്‍ സീല്‍ പതിയുകയാണ് വാളയാറിലെ പതിവെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.