വിനായകന്‍ ചോദിച്ച പ്രതിഫലം കേട്ട് ഞെട്ടിയത് സംവിധായകനും നിര്‍മാതാവും

ചെറിയ റോളുകളിലൂടെ വലിയ നടനായി ഉയര്‍ന്ന താരമാണ് വിനായകന്‍. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളും നെഗറ്റീവ് വേഷങ്ങളും മാത്രം കെട്ടി ആടിയിരുന്ന വിനായകന് ഇപ്പോള്‍ മികച്ച റോളുകളാണ് ലഭിക്കുന്നത്. വിനായകന്‍ ഇപ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ പോത്തില്‍ ആണ് ഇപ്പോള്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

പോത്തിനുവേണ്ടി ചോദിച്ച പ്രതിഫലത്തുക സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവുകയാണ്. പോത്തിന് വേണ്ടി വിനായകന്‍ ആവശ്യപ്പെട്ടിരിക്കുന്നത് ഒരുകോടി രൂപയാണ്. മലയാളസിനിമയെ സംബന്ധിച്ചും വിനായകന്‍ എന്ന നടനെ സംബന്ധിച്ചും ഈ തുക ഭീമമാണെന്ന് പ്രേക്ഷര്‍ക്കോ മറ്റ് സിനിമാ പ്രവര്‍ത്തകര്‍ക്കോ തോന്നുമെങ്കിലും 40 ദിവസത്തെ തണ്ടര്‍ ജോലിക്ക് ഈ തുക ഡിമാന്റ് ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് വിനായകന്റെ അഭിപ്രായം.

ഷൂട്ടിംഗ് ഡേറ്റ് അടുത്തുവരുന്ന ഈ ചിത്രത്തില്‍ നിന്നും പ്രതിഫലത്തിന്റെ പേരില്‍ വിനായകനെ ഒഴിവാക്കാനുള്ള ഉദ്ദേശം ലിജോ ജോസ് പെല്ലിശ്ശേരിക്കുണ്ടെന്ന് തോന്നുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയയിലെ വാദം. കമ്മട്ടിപ്പാടം’, ‘ആട്-2’ സിനിമകളുടെ വിജയത്തിന് ശേഷം നായകപ്രാധാന്യമുള്ള സിനിമകളാണ് വിനായകനിലേയ്ക്ക് വന്നുചേരുന്നത്.

Top