നടന്‍ വിനായകന്‍ സംവിധായകനാവുന്നു, ചിത്രം നിർമ്മിക്കുന്നത് ആഷിക് അബുവും റിമ കല്ലിങ്കലും

നടൻ വിനായകൻ സംവിധായകനാവുന്നു. ആഷിക് അബുവാണ് ഫേസ്ബുക്കിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. വിനായകനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് അനൗൺസ്‍മെൻറ്. “നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. “പാർട്ടി” അടുത്ത വർഷം”, ആഷിക് ഫേസ്ബുക്കിൽ കുറിച്ചു.

സംവിധാനം ചെയ്യുന്ന സിനിമയുടെ രചനയും വിനായകൻ തന്നെയാണ് നിർവ്വഹിക്കുന്നത്. ‘പാർട്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഒപിഎം സിനിമാസിൻറെ ബാനറിൽ ആഷിക് അബുവും റിമ കല്ലിങ്കലും ചേർന്നാണ്. ചിത്രം അടുത്ത വർഷം പ്രദർശനത്തിനെത്തും.

Loading...

നേരത്തെ വിനായകനെ നായകനാക്കി ആഷിക് അബു ഒരു ചിത്രം സംവിധാനം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അയ്യൻകാളിയുടെ ജീവചരിത്രചിത്രമാണ് ഈ പ്രോജക്ട് എന്നും ഊഹാപോഹങ്ങൾ ഉണ്ടായി. എന്നാൽ അത്തരത്തിലൊരു പ്രഖ്യാപനം ഔദ്യോഗികമായി ഇനിയും പുറത്തെത്തിയിട്ടില്ല.

ഡാൻസർ ആയിരുന്ന വിനായകൻ തമ്പി കണ്ണന്താനത്തിൻറെ സംവിധാനത്തിൽ 1995ൽ പുറത്തെത്തിയ ‘മാന്ത്രിക’ത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ അറുപതോളം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. രാജീവ് രവിയുടെ ‘കമ്മട്ടിപ്പാട’ത്തിലെ ‘ഗംഗ’ എന്ന കഥാപാത്രം മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിക്കൊടുത്തു. കമ്മട്ടിപ്പാടത്തിലെ ഒരു ഗാനത്തിൻറെ സംഗീതസംവിധാനവും വിനായകൻ നിർവ്വഹിച്ചിരുന്നു.

 

നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. "പാർട്ടി " അടുത്ത വർഷം. #PartyFilm #OPM

Opublikowany przez Aashiq Abu Niedziela, 20 września 2020