എന്ന് പവിത്രം ടിവിയില്‍ കാണിച്ചാലും അന്നെനിക്ക് അമ്പത് മെസേജുകളെങ്കിലും വരും, വിന്ദുജ മേനോന്‍

മോഹന്‍ലാല്‍ ചേട്ടച്ഛനായും വിന്ദുജാമേനോനാണ് കുഞ്ഞനുജത്തി മീനാക്ഷിയായി എത്തിയിട്ട് 25 വര്‍ഷങ്ങള്‍. അച്ഛനും അമ്മയ്ക്കും വളരെ വൈകിയുണ്ടാകുന്ന കുഞ്ഞിനെ സ്വന്തം മകളെപ്പോലെ ചേട്ടന്‍ വളര്‍ത്തുന്ന കഥ പവിത്രം മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ക്കുന്നു. ചിത്രത്തിന്റെ 25- വാര്‍ഷികത്തില്‍ നടി വിന്ദുജ മേനോന് ചിലത് പറയാനുണ്ട്. !!പവിത്രത്തില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് പ്രായം 14-15 വയസ് മാത്രമേയുണ്ടായിരന്നുള്ളൂ. അന്ന് ഇത് ഇത്ര വൈകാരികമായ സിനിമയാണെന്ന് ഒന്നും മനസിലായില്ല. പ്രായം ചെല്ലുന്തോറുമാണ് സിനിമയുടെ ആ ഒരു ആഴം മനസിലാകുന്നത്.

എന്റെ വിവാഹശേഷമാണ് ചേട്ടച്ഛന്‍ മീരയെ വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ജീവിതത്തിലേക്ക് വിളിക്കുന്ന രംഗത്തിന് ഇത്രയേറെ വൈകാരികതയുണ്ടെന്ന് തിരിച്ചറിയുന്നത്. ഭര്‍ത്താവിന്റെ സ്‌നേഹം എന്താണെന്ന് അനുഭവിച്ച് കഴിഞ്ഞ് പവിത്രം കാണുമ്പോഴുള്ള അനുഭവവും അതിനുമുമ്പുള്ളതും തമ്മില്‍ വ്യത്യാസമുണ്ട്. എന്ന് പവിത്രം ടിവിയില്‍ കാണിച്ചാലും അന്നെനിക്ക് അമ്പത് മെസേജുകളെങ്കിലും വരും. ഇപ്പോഴും ആ സിനിമ ജനങ്ങളുടെ മനസിലുള്ളത് കൊണ്ടാണത്.- വിന്ദുജ മേനോന്‍