വാരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പൊലീസിന് വീണ്ടും തിരിച്ചടി; ശ്രീജിത്ത് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്ന് വിനീഷ്

Loading...

കൊച്ചി: വാരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പൊലീസിന് വീണ്ടും തിരിച്ചടി. ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത വസുദേവന്റെ മകന്‍ വിനീഷ്. ശ്രീജിത്ത് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്ന് വിനീഷ് പറഞ്ഞു. കേസില്‍ ഒളിവിലുള്ള നാല് പ്രതികളെ പ്രതികൂടിയാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകൂവെന്നും വിനീഷ് പറഞ്ഞു.

മരിച്ച ശ്രീജിത്ത് വാസുദേവന്റെ വീടാക്രമിക്കുന്നതോ മര്‍ദ്ദിക്കുന്നതോ താന്‍ കണ്ടിട്ടില്ലെന്ന കേസിലെ പോലീസ് സാക്ഷി പരമേശ്വരന്റെ നിര്‍ണായക വെളിപ്പെടുത്തലും ആദ്യം പുറത്തുവന്നിരുന്നു. ശ്രീജിത്ത്, സജിത്ത് തുടങ്ങി കണ്ടാലറിയുന്ന ചിലര്‍ ചേര്‍ന്നാണ് വാസുദേവന്റെ വീടാക്രമിച്ചതായി പരമേശ്വരന്‍ മൊഴി നല്‍കിയതായാണ് പോലീസിന്റെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും തന്നില്‍ നിന്നും പോലീസ് മൊഴി എടുത്തിട്ടില്ലെന്നുമാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ പരമേശ്വരന്‍ ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഇത് മാറ്റിപ്പറയുകയായിരുന്നു.

Loading...

വരാപ്പുഴ ദേവസ്വംപാടത്ത് ഗൃഹനാഥന്റെ ആത്മഹത്യയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് തിങ്കളാഴ്ച വൈകീട്ടാണ് മരിച്ചത്. ആളുമാറിയാണ് ശ്രീജിത്തിനെ പ്രതിയാക്കിയതെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് മുമ്പും വെളിപ്പെടുത്തിയിരുന്നു.