തന്റെ പേരിലുളള അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ അത് സ്വീകരിക്കരുത്, മുന്നറിയിപ്പുമായി വിനീത്

നവമാധ്യമങ്ങളില്‍ താരങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഒരു നിത്യ സംഭവമാണ്. കഴിഞ്ഞ ഇടയ്ക്ക് നടി ഭാവന വ്യാജ അക്കൗണ്ടിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ വ്യാജന്മാര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുന്നത് നടന്‍ വിനീത് ആണ്. തന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റോ മെസേജോ വന്നാല്‍ സ്വീകരിക്കരുതെന്ന് വിനീത് പറയുന്നു. ഫേസ്ബുക്കിലൂടെ ആയിരുന്നു വിനീത് മുന്നറിയിപ്പ് നല്‍കിയത്.

എഫ്ബിയിലെ പുതിയ അഴിമതിയെ സൂക്ഷിക്കണം. നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയും പേരും ഉപയോഗിച്ച് പുതിയ അക്കൗണ്ട് നിര്‍മ്മിക്കും. ശേഷം ആ അക്കൗണ്ടില്‍ നിന്നും നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് റിക്വസ്റ്റ് അയക്കും. തുടര്‍ന്ന് ഇത്തരക്കാര്‍ നിങ്ങളെ ജയിലിലാക്കാന്‍ പാകത്തിനുള്ള പോസ്റ്റുകളിടും. സുഹൃത്തുക്കളില്‍ നിന്നും പണം കടം ചോദിക്കും. അതുകൊണ്ട് സൂക്ഷിക്കണം .അതിനാല്‍ തന്റെ പേരിലുളള അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ അത് സ്വീകരിക്കരുതെന്നും തനിക്ക് ഒരു എഫ്ബി അക്കൗണ്ട് മാത്രമാണുള്ളത്. പുതിയ അക്കൗണ്ട് ഉണ്ടാക്കാനുള്ള പ്ലാനുമില്ലെന്നും വിനീത് പറയുന്നു

Loading...