ബോളിവുഡ് നടനും എംപിയും മുൻ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന അന്തരിച്ചു

മുംബൈ:  ബോളിവുഡ് നടനും മുൻ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന അന്തരിച്ചു. 70 വയസ്സായിരുന്നു. അർബുദ രോഗത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുദാസ്പുരിൽ നിന്നുള്ള ബി.ജെ.പി എം.പി കൂടിയാണ് ഖന്ന. 2015ൽ പുറത്തിറങ്ങിയ ദിൽവാലെയാണ് അദ്ദേഹം അവസാനം അഭിനയിച്ച ചിത്രം. 1968 മുതൽ 2013 വരെ ചലച്ചിത്ര ലോകത്ത് സജീവമായിരുന്ന ഖന്ന 141 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മേരെ അപ്നെ, മേര ഗാവോ മേര ദേഷ്, ഗദ്ദാർ, ജെയിൽ യാത്ര, ഇമിത്തിഹാൻ, ഇൻകാർ , കുച്ചെ ദാഗെ, അമർ അക്ബർ ആന്റണി, രജ്പുത്, കുർബാനി, കുദ്രത്, ദയാവൻ, കാർനാമ, സൂര്യ, ആ അവേക്ക്നിംഗ്, ജൂറം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ സുപ്രധാന റോളുകളിൽ അഭിനയിച്ചിട്ടുണ്ട്. 1982ൽ പ്രശസ്തിയുടെ നെറുകെയിൽ നിൽക്കുമ്പോൾ കുറച്ചുകാലം സിനിമയിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം ആത്മീയ ഗുരു ഓഷോ രജനീഷിന്റെ അനുയായി ആയി. അഞ്ചു വർഷത്തിനു ശേഷം ഇൻസാഫ്, സത്യവേമ ജയതേ എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. </p>

ഷമ്മി കപൂർ, രാജേഷ് ഖന്ന, ധർമ്മേന്ദ്ര തുടങ്ങി സുന്ദര നായകന്മാർ ബോളിവുഡ് അടക്കിവാഴുന്ന വാഴുന്ന കാലത്താണ് വിനോദ് ഖന്നയും സിനിമയിൽ സജീവമായി നിന്നിരുന്നത്. 1968ൽ മൻ ക മീത് എന്ന ചിത്രത്തിൽ വില്ലൻ റോളിലായിരുന്നു ഖന്നയുടെ സിനിമാ പ്രവേശനം.
1997ൽ ബി.ജെ.പിയിൽ ചേർന്ന ഖന്ന, ഗുർദാസ്പുർ മണ്ഡലത്തിൽ നിന്ന് 1999ൽ ലോക്സഭയിൽ എത്തി. 2002ൽ കേന്ദ്ര ടൂറിസം സാംസ്‌കാരിക മന്ത്രിയുമായിരുന്നു. ആറു മാസത്തിനു ശേഷം വിദേശകാര്യ സഹമന്ത്രിയായി. 2009ലെ തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടുവെങ്കിലും 2014ൽ വീണ്ടും പാർലമെന്റിൽ എത്തി.
ുന്നു. നടൻ അക്ഷയ് ഖന്ന, രാഹുൽ ഖന്ന, സാക്ഷി ഖന്ന, ശ്രദ്ധ ഖന്ന എന്നിവരാണ് മക്കൾ.

Loading...