എല്ലാവരും വാങ്ങിക്കഴിക്കുന്നുണ്ട് പിന്നെ എങ്ങനെ മീന്‍ വില്‍പ്പന മോശമാകും,വിനോദ് കോവൂര്‍

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ പ്രിയപ്പെട്ട താരമാണ് വിനോദ് കോവൂര്‍. എം 80 മൂസയിലെ മൂസയായും മറിമായത്തിലെ മൊയ്തുവായും നമ്മളെ ഒരുപാട് ചിരിപ്പിച്ച കഥാപാത്കമാണ് വിനോദ് കോവൂര്‍. ചില സിനിമകളിലും വിനോദ് വേഷമിട്ടിട്ടുണ്ട്. സ്വതസിദ്ധമായ ശൈലിയിലൂടെ സംസാരിച്ച് പ്രേക്ഷക മനംകവര്‍ന്ന താരം ഇപ്പോള്‍ മീന്‍ വിറ്റാണ് ജീവിക്കുന്നത്. എം 80 മൂസയിലെ അതേ വേഷം തന്നെ ജീവിതത്തിലും. എന്നാല്‍ തന്നോട് നിരവധി പേര്‍ എന്തിനാണ് ഈ ജോലി ചെയ്യുന്നത് എന്ന് ചോദിച്ചിട്ടുണ്ടെന്നാണ് വിനോദ് കോവൂര്‍ വെളിപ്പെടുത്തുന്നത്. സമൂഹത്തിലെ പലരും ഈ തൊഴിലിനെ മോശമായി കാണുന്നുണ്ടെന്നും വിനോദ് കോവൂര്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ എന്തിനാണ് ഈ ജോലി ചെയ്യുന്നതില്‍ നമ്മള്‍ ഇത്ര മോശം കാണുന്നത് എന്നാണ് വിനോദ് കോവൂറിന്റെ ചോദ്യം.

നമ്മൾ മറ്റുള്ളവരെ പറ്റിക്കുകയും പിടിച്ചു പറിക്കുകയും ചെയ്യാത്ത എന്തു ജോലിയും മാന്യമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് താൻ അടുത്തിടെ എന്നോട് ചിലർ ചോദിക്കുകയുണ്ടായി,എന്തിനാ വിനോദേ മീൻകച്ചവടം തുടങ്ങിയത് എന്ന്.നമ്മൾ എല്ലാവരും മീൻ വാങ്ങി കഴിക്കുന്നു,പിന്നെ എങ്ങനെയാണ് മീൻ വിൽക്കുന്നത് മോശമാകുന്നത്.അതെ ഞാൻ അന്തസ്സോടെ പറയും,മീൻ വിറ്റാണ് ഇപ്പോൾ ജീവിക്കുന്നതെന്നും വിനോദ് കൂട്ടിച്ചേർത്തു.

Loading...

കോഴിക്കോട്ട് ബൈപാസിൽ പാലാഴി ഹൈലൈറ്റ് മാളിനടുത്താണ് നവീന സംവിധാനങ്ങളോടു കൂടിയ വിനോദിന്റെ കട പ്രവർത്തിക്കുന്നത്.മൂസക്കായ്‌സ് സീ ഫ്രഷ് എന്നാണ് സംരംഭത്തിനു പേരിട്ടിരിക്കുന്നത്.ചാലിയത്തു നിന്നുള്ള സുഹൃത്തുക്കളടക്കം അഞ്ചുപേരാണ് ഒപ്പമുള്ളത്.കടൽമത്സ്യത്തിനു പുറമേ പുഴമീനും ഇവിടെ ലഭ്യമാകും.വൃത്തിയാക്കിയ മത്സ്യം മസാല പുരട്ടി റെഡി ടു കുക്ക് രീതിയിൽ വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിയും പരിഗണനയിലുണ്ട്.കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമമെന്ന നിലയിലാണ് സംരംഭം തുടങ്ങുന്നതെന്ന് വിനോദ്‌കോവൂർ നേരത്തെ പറഞ്ഞിരുന്നു