പുറത്തും അകത്തും മഴ, കുട ചൂടി യാത്രികര്‍; ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിലെ ദുരിത യാത്ര പങ്കുവെച്ച് നടന്‍ വിനോദ് കോവൂര്‍, വീഡിയോ

Loading...

ഇന്റര്‍സിറ്റി എക്സ്പ്രസിലെ യാത്രികരുടെ ദുരിതം തുറന്ന് കാണിച്ച് നടന്‍ വിനോദ് കോവൂരിന്റെ വീഡിയോ. പുറത്ത് തകൃതിയായി പെയ്യുന്ന മഴ അകത്ത് നില്‍ക്കുന്ന യാത്രികരും അസ്സലായി നനയുന്നുണ്ടെന്ന് വിനോദ് പറയുന്നു. കുട ചൂടി നില്‍ക്കുന്ന യാത്രികരെയും വീഡിയോയില്‍ കാണാന്‍ സാധിക്കും.

യാത്രക്കാര്‍ കുട ചൂടിയും തലയില്‍ ടവ്വല്‍ കൊണ്ട് മൂടിയും ആണ് യാത്ര ചെയ്യുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ട്രെയിനുള്ളിലും വലിയ ചോര്‍ച്ചയാണ് ഉള്ളതെന്ന് താരം പറയുന്നു.

Loading...

ഓഫീസും കോളേജുമൊക്കെ വിട്ട് പോകുന്നവര്‍ സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് ഇന്റര്‍സിറ്റി എക്സ്പ്രസ്. കോഴിക്കോട് വരെയുള്ള യാത്രയിലാണ് വിനോദ് കോവൂറിന് ഈ അനുഭവം നേരിട്ടത്. ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

Gepostet von Vinod Kovoor am Samstag, 20. Juli 2019