തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം; ദൗർഭാ​ഗ്യകരമെന്ന് കെയുഡബ്ല്യുജെ

തിരുവനന്തപുരം: പൂജപ്പുരയിൽ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണം ദൗർഭാ​ഗ്യകരമെന്ന് കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.സുഭാഷ്. മാധ്യമപ്രവർത്തകരെ ആക്രമിക്കുകയെന്നത് ജനാധിപത്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നസംഭവമാണ്. കൊച്ചിയിൽ വച്ചും കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകർക്ക് നേരെ ബിജെപിയുടെ ഭാഗത്ത് നിന്ന് ഇത്തരം പ്രവണതകളുണ്ടായിരുന്നു.

മാധ്യമ പ്രവർത്തകരെ വിലക്കുകയെന്നത് ബിജെപിയുടെ ഇപ്പോഴത്തെ സ്ഥിരം പരിപാടിയായി മാറിയിരിക്കുകയാണ്. ഇത് തീർത്തും അപലപനീയമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിയിൽ നൽകും. ബിജെപി ഈ തെറ്റു തിരുത്തിയില്ലെങ്കിൽ വ്യത്യസ്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ഇ.എസ്.സുഭാഷ് അറിയിച്ചു.

Loading...